സത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ തിരുവനന്തപുരം മുന്നില്‍

Posted on: January 17, 2014 7:48 am | Last updated: January 17, 2014 at 9:36 am

CHILD RAPE NEWതിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2013ലെ കണക്കനുസരിച്ച് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. കുറവ് വയനാട് ജില്ലയിലും.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കനുസരിച്ച് കോഴിക്കോട് നഗരത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2013ല്‍ സംസ്ഥാനത്ത് 9347 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 654 കേസുകള്‍ കോഴിക്കോട് നഗരത്തിലാണ്. 2009ല്‍ 18 ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന കോഴിക്കോട് നഗരത്തില്‍ 2013ല്‍ 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഗാര്‍ഹിക പീഡനം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, എന്നിവയില്‍ ഇരട്ടി വര്‍ധനവാണുണ്ടായത്. സ്ത്രീകളുടെ സുരക്ഷാ കാര്യത്തില്‍ ചെയ്യുന്ന ഒരു കാര്യവും ഫലം കാണുന്നില്ല എന്ന് ഞെട്ടിക്കുന്ന കാര്യമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.