ആധാര്‍ സ്വേച്ഛാധിപത്യത്തിനുള്ള ഉപകരണമാണെന്ന് സ്റ്റാള്‍മാന്‍

Posted on: January 17, 2014 7:30 am | Last updated: January 17, 2014 at 8:32 am

stallmanതിരുവനന്തപുര: ആധാര്‍ പോലെയുള്ള ജനങ്ങളുടെ എല്ലാ സ്വകാര്യതയും ശേഖരിച്ചുവെക്കുന്ന സംവിധാനങ്ങള്‍ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിന്റെ ഉപകരണമാണെന്ന് സ്വതന്ത്ര സോഫ്‌റ്റ്വെയറിന്റെ വക്താവ് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍. പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി, സ്‌പെയ്‌സ്, കെ എസ് ഇ ബി, ഐ ടി മിഷന്‍ എന്നിവര്‍ സംയുക്തമായി ഒരുക്കിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാള്‍മാന്‍. ഭരണകൂടം നടത്തുന്ന സൂക്ഷ്മ നിരീക്ഷണം ജനാധിപത്യവിരുദ്ധമാണ്. ഇത്തരം നീക്കങ്ങള്‍ പുറത്തുകൊണ്ടുവന്ന എഡ്വേര്‍ഡ് സ്‌നോഡനെപ്പോലുള്ളവരുടെ പ്രസക്തി കൂടിവരികയാണെന്നും സ്റ്റാള്‍മാന്‍ പറഞ്ഞു.

കെ യു ഡബ്ലിയു ജെ ജില്ലാ പ്രസിഡന്റ് സിബി കാട്ടാമ്പള്ളി പരിപാടിയില്‍ അധ്യക്ഷനായിരുന്നു.