സി എം പി യുവജന വിഭാഗവും പിളരുന്നു

Posted on: January 17, 2014 7:01 am | Last updated: January 17, 2014 at 8:18 am

തൃശൂര്‍: സി എം പിയുടെ യുവജനവിഭാഗവും പിളര്‍പ്പിലേക്ക്. കെ ആര്‍ അരവിന്ദാക്ഷന്‍ വിഭാഗത്തെ അനുകൂലിക്കുന്ന യുവജന സംഘടന കെ എസ് വൈ എഫ് പ്രവര്‍ത്തകരുടെ സംസ്ഥാന കമ്മിറ്റിയോഗം തൃശൂരില്‍ ചേര്‍ന്നു. 62 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 56 പേര്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്തു. പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തെ വിമര്‍ശിച്ച് കെ എസ് വൈ എഫിന്റെ പേരില്‍ യോഗം ചേരുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെ എസ് വൈ എഫ് സംസ്ഥാന സെക്രട്ടറി എ എം രമേശന്‍, സംസ്ഥാന പ്രസിഡന്റ് ടി പി സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം വി രാഘവന്റെ നേതൃത്വത്തില്‍ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനും സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചതായി സംഘടനാ നേതാക്കള്‍ അറിയിച്ചു.