ഡല്‍ഹി പോലീസിനെതിരെ കെജ്‌രിവാള്‍

Posted on: January 17, 2014 12:27 am | Last updated: January 17, 2014 at 12:27 am

kejriwalഡല്‍ഹിയിലെ ജനങ്ങളുടെ സുരക്ഷ ദൈവത്തിന് സമര്‍പ്പിക്കുകയാണ്. ദൈവാനുഗ്രഹം ഒന്നുകൊണ്ടാണ് ഇത്രയെങ്കിലും നിയമവാഴ്ച സാധ്യമായത്. ജനങ്ങള്‍ നിസ്സഹായരായ കാഴ്ചക്കാര്‍ മാത്രമാകുകയാണ്- കെജ്‌രിവാള്‍ പറഞ്ഞു. നഗരത്തില്‍ ബലാത്സംഗങ്ങള്‍ നിത്യസംഭവമാകുന്നത് തടയാന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പോലീസ് കമ്മീഷണര്‍ ബി എസ് ബാസ്സിയെ വിളിച്ച് വരുത്തി മുഖ്യമന്ത്രി ആരാഞ്ഞിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിന്റെ സാന്നിധ്യത്തിലായിരുന്നു വിശദീകരണം തേടിയത്.