38 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം

Posted on: January 17, 2014 12:14 am | Last updated: January 17, 2014 at 12:14 am

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കേരളം, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് പുതുതായി അപേക്ഷിച്ച 38 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. സമസ്ത സെന്ററില്‍ ചേര്‍ന്ന സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടേറിയറ്റ് യോഗമാണ് അംഗീകാരം നല്‍കിയത്.
കേരളം: മമ്പഉല്‍ ഉലൂം മദ്‌റസ പുലുമണ്ടകുന്ന്-പാലക്കാട്, അല്‍ അബ്‌റാര്‍ സുന്നി മദ്‌റസ വടക്കുംപുറം- മലപ്പുറം, ഖുവ്വത്തുല്‍ ഇസ്‌ലാം സുന്നി മദ്‌റസ എളങ്കൂര്‍-മലപ്പുറം, രിഫാഇയ്യ സുന്നി മദ്‌റസ കുന്നുംകൈ ഈസ്റ്റ്-കാസര്‍കോട്, ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ ആല്‍പ്പാറ-തൃശൂര്‍, അല്‍ മദ്‌റസത്തുന്നൂര്‍ പീച്ചി-തൃശൂര്‍, അന്‍സാറുസ്സുന്ന സെക്കന്‍ഡറി മദ്‌റസ മേഞ്ഞാണ്യം കോടേരിച്ചാല്‍-കോഴിക്കോട്.
അസം: ദാറുല്‍ ഉലും ഇബ്‌റാഹീമിയ്യ ആസാദിയ്യ മദ്‌റസ ഖാട്ടാനിയപാറ-ദരന്‍ഗ്, ഫൈസാനെ അഅ്‌ലാ ഹസ്‌റത്ത് മക്തബ് പൂബ് ബട്ടാബാരി-ദരന്‍ഗ്, ഗൗസിയ്യ സുന്നി മക്തബ് ബോര്‍ഗോണ്‍-കാംരുപ്പ്, ഹിറാപാറ മന്‍ഞ്ചൂരി മക്തബ് പൂബ് ഹിറാപ്പാറ-ദരന്‍ഗ്, തൈബിയ സുന്നി മക്തബ് നിയോഗ്പാണ -ദരന്‍ഗ്, സൈദിയ്യ സുന്നി മക്തബ് ഉട്‌ലഗുരി, അബൈദിയ്യ സുന്നി മക്തബ് പശ്ചിം ബാലാബറി- ദരന്‍ഗ്, ഉസ്മാനിയ സുന്നി മക്തബ് ബാലാബറി ചൗക്ക്- ദരന്‍ഗ്, ഗൗസിയ്യ മക്തബ് പൂബ് ബാലാബറി -ദരന്‍ഗ്, മദീനത്തുല്‍ ഉലും സുന്നി മക്തബ് ദാക്കിന്‍ ബാലാബറി-ദരന്‍ഗ്, മുഖ്ത്താറിയാ സുന്നി മക്തബ് ചെങ്കാപത്താര്‍-ദല്‍ഗുറി, സഫിയുദ്ദീന്‍ സുന്നി മക്തബ് ചെങ്കാപത്താര്‍, ഫൈജാനെ മുസ്ത്വഫാ മക്തബ് തെങ്കാബാനി-ദരന്‍ഗ്, മുഹമ്മദിയ്യ ഗനിയത്തുല്‍ ഉലും ഖാജാ ജി എന്‍ അക്കാദമി ബാലാബറി-ദരന്‍ഗ്, കുല്‍ശി അഞ്ചലിക് ഹാഫിസിയ്യ മദ്‌റസ തെങ്കാബാനി, ദാറുല്‍ ഉലും ഗുല്‍ശാനെ മദീന ബാലാബറി-ദരന്‍ഗ്, ദാറുല്‍ ഉലും ഗുല്‍ശാനെ റസാ ബാലാബറി-ദരന്‍ഗ്, വജീഹുല്‍ ഉലും മദ്‌റസ കനക്പൂര്‍, ഇശ്‌റാഖ് അലി മദ്‌റസ സില്‍ചര്‍, ഇസ്‌ലാമിക് മദ്‌റസ മധൂര്‍ബന്ത വാട്ടര്‍ വര്‍ക്‌സ് റോഡ് ഇസ്‌ലാമിക് മദ്‌റസ സില്‍ചര്‍, അഹ്മദ് ബുനിയാദി ദീനി ശിക്ഷ കേന്ദ്ര ലാമര്‍ഗ്രാം, തജ്‌വീദുല്‍ ഖുര്‍ആന്‍ ഹുസൈനിയ മദ്‌റസ ദിഗര്‍-ശ്രികോണ, ഇസ്‌ലാമിക് മക്തബ് ബസ്‌കല്‍ ദോളയ.
തമിഴ്‌നാട്: മിന്‍ഹാജുല്‍ ഉലൂം മദ്‌റസ വടുകന്‍കാളി പാളയം മഹ്മൂദ് നഗര്‍- കോയമ്പത്തൂര്‍, മിന്‍ഹാജുല്‍ ഉലൂം മദ്‌റസ വടുകന്‍കാളി പാളയം മഹ്മൂദ് നഗര്‍- കോയമ്പത്തൂര്‍, അല്‍ മദ്‌റസത്തുല്‍ അഹ്മദിയ്യ അഗ്രഹാരപുത്തൂര്‍ മംഗലം-തിരുപ്പൂര്‍, ഇല്‍മുന്നാഫിഅ മദ്‌റസ വള്ളിയമ്മാള്‍ നഗര്‍-തിരുപ്പൂര്‍, മദ്‌റസ അശ്‌റഫുല്‍ ഉലും കോമ്പയ്‌തോട്ടം-തിരുപ്പൂര്‍, മദ്‌റസ മുഹ്‌യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി വളുത്തൂര്‍-തിരുപ്പൂര്‍, അല്‍ മദ്‌റസത്തുല്‍ മുഹമ്മദിയ്യ വളുത്തൂര്‍-തഞ്ചാവൂര്‍.
കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്ല്യാപള്ളി, സി മുഹമ്മദ് ഫൈസി, എം എന്‍ സിദ്ദീഖ് ഹാജി ചെമ്മാട്, എന്‍ അലി അബ്ദുല്ല, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, വി എം കോയ മാസ്റ്റര്‍ കിണാശ്ശേരി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ. കെ എം എ റഹീം തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.