സംസ്ഥാനതല നിര്‍മാണ ബന്ദ് 20ന് തുടങ്ങും

Posted on: January 17, 2014 12:12 am | Last updated: January 17, 2014 at 11:57 pm

കോഴിക്കോട്: നിര്‍മാണ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് 20, 21, 22 തീയതികളില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് കണ്‍സ്ട്രക്ഷന്‍ ഓര്‍ഗനൈസേഷന്‍ (സി സി ഒ) നേതൃത്വത്തില്‍ സംസ്ഥാന തല നിര്‍മാണ ബന്ദ് നടത്തുമെന്ന് ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. യു എ ഷബീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിര്‍മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക, അതിനായി വകുപ്പ് സൃഷ്ടിക്കുക, കേരളാ റിയല്‍ എസ്റ്റേറ്റ് ബില്‍ പിന്‍വലിക്കുക, അപ്പാര്‍ട്ട്‌മെന്റ് ഓണര്‍ഷിപ്പ് ആക്ട്-1983 നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബന്ദ് നടത്തുന്നത്. ലെന്‍സ്‌ഫെഡ് ഭാരവാഹികളായ ദിനേശ്കുമാര്‍ ടി സി വി, വിജയകുമാര്‍ സി, സനീഷ് കുമാര്‍ സി, സുധീഷ്‌കുമാര്‍ കെ കെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.