Connect with us

Ongoing News

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍: മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി

Published

|

Last Updated

തിരുവനന്തപുരം: സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ ചെയ്യേണ്ട കൂടുതല്‍ കാര്യങ്ങള്‍ സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സെന്ററായ ഐ സി എഫ് ഒ എസ് എസിന്റെ ഡയറക്ടര്‍ സതീഷ് ബാബുവിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപജ്ഞാതാവ് റിച്ചാര്‍ഡ് സ്റ്റാള്‍മാനുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോത്സാഹിപ്പിക്കണം എന്നതാണ് സര്‍ക്കാറിന്റെ നിലപാടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാധ്യമായ മേഖലകളില്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ആവശ്യമെങ്കില്‍ അതിനു തയാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ അന്ധര്‍ക്കും ഭാഷയുടെ പുരോഗതിക്കും ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് സ്റ്റാള്‍മാന്‍ ചൂണ്ടിക്കാട്ടി. സോഫ്റ്റ്‌വെയറിന്റെ ഉപയോഗം, വികസനം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരണം.

Latest