ജില്ലാപഞ്ചായത്തിന് 57 കോടി ലഭിക്കും

Posted on: January 17, 2014 12:20 am | Last updated: January 16, 2014 at 11:20 pm

കാസര്‍കോട്: ജില്ലാപഞ്ചായത്തിനു 2014-15, 2015-16 സാമ്പത്തിക വര്‍ഷങ്ങളില്‍ വികസന പദ്ധതികള്‍ക്കായി സര്‍ക്കാറില്‍നിന്നും പ്ലാന്‍ ഫണ്ട് ഇനത്തില്‍ 57 കോടി രൂപ ലഭിക്കും.
2014-15 വര്‍ഷത്തില്‍ ജനറല്‍ വിഭാഗത്തില്‍ 20.13 കോടി രൂപയും എസ് സി പി വിഭാഗത്തില്‍ 3.83 കോടിയും ടി എസ് പി വിഭാഗത്തില്‍ രണ്ട് കോടി രൂപയുമാണ് ലഭിക്കുക. 2015-16 വര്‍ഷത്തില്‍ ജനറല്‍ വിഭാഗത്തില്‍ 23.10 കോടിയും എസ് സി പി വിഭാഗത്തില്‍ 4.41 കോടിയും ടി എസ് പി വിഭാഗത്തില്‍ 2.30 കോടി രൂപയും ലഭിക്കും.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപവത്കരണ-വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. യോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഓമനാ രാമചന്ദ്രന്‍(വികസനം), പി ജനാര്‍ദ്ദനന്‍(പൊതുമരാമത്ത്), കെ സുജാത(ആരോഗ്യം-വിദ്യാഭ്യാസം), ജില്ലാപഞ്ചായത്ത് അംഗങ്ങളായ പാദൂര്‍ കുഞ്ഞാമു, പ്രമീള സി നായക്, എ കെ എം അശ്‌റഫ്, എ ജാസ്മിന്‍, ഹരീഷ് പി നായര്‍, പി കുഞ്ഞിരാമന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മുംതാസ് ഷുക്കൂര്‍(കാസര്‍കോട്), എ കൃഷ്ണന്‍(കാഞ്ഞങ്ങാട്), ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി കെ സോമന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി പ്ലാച്ചേരി, മുന്‍ എം എല്‍ എ കെ നാരായണന്‍, മുന്‍ കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ എസ് ജെ പ്രസാദ്, വിവിധ ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യോഗം ഗ്രൂപ്പ് തിരിഞ്ഞ് വിവിധ മേഖലകളില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കി.