Connect with us

Gulf

ഇന്റര്‍സെക് സുരക്ഷാ എക്‌സിബിഷന്‍ 19 മുതല്‍

Published

|

Last Updated

ദുബൈ: സുരക്ഷാ ഉപകരണങ്ങളുടെ പ്രദര്‍ശന-വില്‍പ്പന മേളയായ ഇന്റര്‍സെക് 2014ന് 19ന് തുടക്കമാവുമെന്ന് സംഘാടകരായ മെസ്സെ ഫ്രാങ്ക്‌ഫേര്‍ട്ട് വ്യക്തമാക്കി. വേള്‍ഡ് ട്രെയ്ഡ് സെന്ററിലാണ് 19 മുതല്‍ 21 വരെ മൂന്നു ദിവസങ്ങളിലായി എക്‌സ്ബിഷന്‍ നടക്കുകയെന്ന് കമ്പനി സി ഇ ഒ അഹമ്മദ് പവല്‍സ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.
മേഖലയില്‍ കഴിഞ്ഞ 16 വര്‍ഷമായി നടക്കുന്ന ഏറ്റവും വലിയ സുരക്ഷാ ഉപകരണങ്ങളുടെ എക്‌സിബിഷനാണിത്. 16ാംമത് ഇന്റര്‍സെക് എക്‌സിബിഷനാണ് സമാഗതമാവുന്നത്. അഗ്നിശമന രംഗത്തെ പുത്തന്‍ സാങ്കേതിക വിദ്യ അടുത്തറിയാനും സ്വകാര്യവാണിജ്യ ആവശ്യങ്ങള്‍ക്കായി ഇത്തരം ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനും മേള ഉപകരിക്കും.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 22 ശതമാനം സന്ദര്‍ശകര്‍ കൂടുതല്‍ ഇന്റര്‍സെകിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ, ചൈന, ജര്‍മനി, ഇറ്റലി, ചെക്ക് റിപബ്ലിക്, പാക്കിസ്ഥാന്‍, കൊറിയ, ഫ്രാന്‍സ്, യു കെ, യു എസ് എ തുടങ്ങിയ 54 രാജ്യങ്ങളില്‍ നിന്നായി 1,210 കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. കഴിഞ്ഞ കുറേ വര്‍ഷമായി ഇന്റര്‍സെക് വന്‍വിജയമായാണ് നടന്നുവരുന്നത്. വില്‍പ്പനയിലും ഈ വര്‍ഷം റെക്കാഡിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
630 കോടി യു എസ് ഡോളറിന്റെ കമ്പോളമാണ് കെട്ടിടങ്ങളുടെ അഗ്നിശമനസുരക്ഷാ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് മധ്യപൂര്‍വ ദേശത്ത് ഉള്ളതെന്നും അഹമ്മദ് പറഞ്ഞു. 2007മായി താരതമ്യപ്പെടുത്തിയാല്‍ നാലിരട്ടി പങ്കാളിത്വമാണ് കമ്പനികളില്‍ നിന്ന് ഉണ്ടാവുക. 44,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാവും മേളയെന്നും അഹമ്മദ് പറഞ്ഞു. ദുബൈ പോലീസ് അക്കാഡമി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ ഫഹദ്, സിവില്‍ ഡിഫന്‍സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രിവന്റീവ് സെയ്ഫ്റ്റി ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ലഫ്. കേണല്‍ ജമാല്‍ അഹമ്മദ് ഇബ്രാഹീം, ദുബൈ പോലീസിന്റെ ജനറല്‍ ഡിപാര്‍ട്ടമെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോട്‌സ് അഫയേഴ്‌സ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഹുമൈദ് മുഹമ്മദ് അല്‍ അന്‍സാരി പങ്കെടുത്തു.

 

---- facebook comment plugin here -----

Latest