ഖത്തര്‍ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 13.8 ബില്യന്‍ ഡോളര്‍

Posted on: January 16, 2014 7:24 pm | Last updated: January 16, 2014 at 7:24 pm

Doha-in-Qatar-007ദോഹ: ഖത്തറില്‍ ജോലിയിലേര്‍പ്പെട്ടിരിക്കുന്ന വിദേശികളായ ജീവനക്കാര്‍ ഇക്കഴിഞ്ഞ ഇരു വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ നാട്ടിലേക്ക് അയച്ചത് ഏകദേശം 13.8 ബില്യന്‍ ഡോളര്‍.രാജ്യത്ത് പ്രവാസികളായ ജോലിക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവാണ് ഇത് കാണിക്കുന്നത്.2005ല്‍ 56 മില്ല്യന്‍ ഡോളര്‍ അയച്ചിരുന്നിടത്താണ് ഇപ്പോഴത്തെ പുതിയ കണക്ക്.വന്‍കുതിച്ചു ചട്ടമാണ് ഇ മേഖലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.കഴിഞ്ഞ ഇക്കാലയളവിനെ അപേക്ഷിച്ച് 221 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് സാമ്പാ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് പുറത്ത് വിട്ട പഠനമാണ് വെളിപ്പെടുത്തുന്നു.ഖത്തര്‍ ജനസംഖ്യയില്‍ വര്‍ഷം തോറും 12 ശതമാനത്തോളം വര്‍ധനവ് ഉണ്ടെന്നാണ് കണക്ക്.അടിസ്ഥാന സൗകര്യവികസന മേഖലയിലേക്കുള്ള തൊഴിലാളികളുടെ ഒഴുക്കാണ് ഈ വര്‍ധനവിന് കാരണം.നിര്‍മ്മാണമേഖലയിലെ തൊഴിലാളികള്‍ ചിലവിനു മിച്ചം വച്ച് ബാക്കിയുള്ള തുകയത്രയും നാടുകളിലേക്ക് അയക്കുകയാണ് പതിവ്.രാജ്യത്ത് നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളോടെ ഈ പ്രവണതക്ക് കുറവ് പ്രതീക്ഷിക്കാമെങ്കിലും ദേശീയ വികസന പദ്ധതികളുടെ ഇടപെടല്‍ തൊഴിലാളികളുടെ വരവിനെ കാര്യമായി ബാധിക്കില്ലെന്നാണ് സാമ്പാ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് അഭിപ്രായപ്പെടുന്നു.