സിപിഐയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടുത്ത മാസം: പന്ന്യന്‍ രവീന്ദ്രന്‍

Posted on: January 16, 2014 5:51 pm | Last updated: January 16, 2014 at 11:56 pm

panyanതിരുവനന്തപുരം: സിപിഐയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ അടുത്ത മാസം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. നിലവിലെ സീറ്റുകളില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 31നും ഫെബ്രുവരി ഒന്നിനുമായി നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കുക. ഫെബ്രുവരി 3,4,5 തീയ്യതികളില്‍ നടക്കുന്ന സംസ്ഥാന നേതൃ യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പ്രഥമിക ചര്‍ച്ചകള്‍ നടത്തുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.