Connect with us

Thrissur

വിവിധ പരിപാടികളോടെ നബിദിനം ആഘോഷിച്ചു

Published

|

Last Updated

തൃശൂര്‍: ഭക്തിയും ആഹ്ലാദവും നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ ജില്ലയിലെ വിവിധ മഹല്ലുകളില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. മാളയില്‍ മഹല്ല് പ്രസിഡന്റ് അലിയാര്‍ ഹാജി, സെക്രട്ടറി സെയ്ത് മുഹമ്മദ്, ഖത്തീബ് സലീം മൗലവി മണ്ണാര്‍ക്കാട് നേതൃത്വം നല്‍കി.
അന്തിക്കാട്: അന്തിക്കാട് മഹല്ല് കമ്മിറ്റി വിവിധ പരിപാടികളോടെ നബിദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡന്റ് കെ വി അബ്ദുസ്സലാം ഹാജി പതാക ഉയര്‍ത്തി. തുടര്‍ന്ന് നബിദിന സന്ദേശം ലോകത്തിന് മാതൃകയാവട്ടേ എന്നാശംസിച്ചുകൊണ്ട് വി എസ് സുനില്‍കുമാര്‍ ഘോഷയാത്ര ഫഌഗ് ഓഫ് ചെയ്തു.
വാടാനപ്പള്ളി: വാടാനപ്പള്ളി തെക്കേ മഹല്ല് ദാറുല്‍ അമാന്‍ അറബികോളജിന്റെ നേതൃത്വത്തില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി മൗലീദും അന്നദാനവും നടത്തി. മൗലീദിന് മഹല്ല് ഖത്തീബ് പി എ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
അണ്ടത്തോട്: തങ്ങള്‍പ്പടി ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, അണ്ടത്തോട് മഹല്ല് മഅ്ദനുല്‍ ഉലൂം മദ്‌റസ, ബീച്ച് നജാത്തുദ്ദീന്‍, ദാറുസ്സലാം മദ്‌റസ എന്നിവിടങ്ങളില്‍ നബിദിനം ആഘോഷിച്ചു. തുടര്‍ന്ന് മൗലീദ് പാരായണം നടന്നു.
കാളത്തോട്: കൃഷ്ണാപുരം , ചക്കാലത്തറ, തിരുവാണിക്കാവ് മഹല്ല് മദ്‌റസകള്‍ കേന്ദ്രീകരിച്ച് നടന്ന റാലി മഹല്ല് ഖത്തീബ് മുസ്തഫ റഹ്മാനി ഉദ്ഘാടനം ചെയ്തു. എസ് എം കെ തങ്ങള്‍, ബഷീര്‍ സഖാഫി, ഹംസല്‍ ഫൈസി, മുഹമ്മദ് സുഹ്‌രി, ഹുസൈനാര്‍ മദ്‌നി, മുഹമ്മദ് മുസ്‌ലിയാര്‍ റാലിക്ക് നേതൃത്വം നല്‍കി. കൊക്കാല, കാളത്തോട്, കുന്നത്തുംകര, പട്ടാളക്കുന്ന്, മുല്ലക്കര, വെള്ളാനിക്കര, അല്‍പ്പാറ, പീച്ചി, കൂര്‍ക്കഞ്ചേരി, വടൂക്കര, പാമ്പൂര്‍ തുടങ്ങിയ മഹല്ലുകളില്‍ നബിദിന റാലികള്‍ നടന്നു.
കുന്നത്തുംകര: കുന്നത്തുംകര മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ, മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനമാഘോഷിച്ചു. ആര്‍ കെ മുഹമ്മദ് പതാക ഉയര്‍ത്തി. ഘോഷയാത്രക്ക് കെ വി ഹംസ മൗലവി, മൊയ്തുട്ടി മുസ്‌ലിയാര്‍, കെ എം ഹംസ, ഖമറുദ്ധീന്‍, സി ഐ നൗഷാദ്, കെ എം ശറഫുദ്ധീന്‍, ഷംസുദ്ധീന്‍ നേതൃത്വം നല്‍കി.
ചാലക്കുടി: ടൗണ്‍ ജുമുഅ മസ്ജിദ്, റെയില്‍വേ സ്റ്റേഷന്‍, പരിയാരം, അലവി സെന്റര്‍ തുടങ്ങിയ ജുമുഅ മസ്ജിദില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. കൂട്ടപ്രാര്‍ഥനയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. തുടര്‍ന്ന് ദുആ സമ്മേളനവും നടത്തി. ഹുസൈന്‍ ബാഖവി, അബ്ദു ലത്തീഫ് ബാഖവി, ഹുസൈന്‍ സുഹരി, മുത്തവല്ലി പി എ ഹക്കീം മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇരുചക്ര വാഹന റാലി നടത്തി. പടി ചാലക്കുടി ജുമ മസ്ജിദില്‍ നിന്നും ആരംഭിച്ച ഇരുചക്ര വാഹന റാലിയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
ഗുരുവായൂര്‍: ഗുരുവായൂര്‍ ടൗണ്‍ മഹല്ല് ജുമാഅത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘാഷം നടത്തി. മഹല്ല് പ്രസിഡന്റ് കെ കെ മജീദ് ഹാജി പതാക ഉയര്‍ത്തി. പ്രാര്‍ഥനക്ക് മഹല്ല് ഖത്വീബ് അബ്ദുല്‍ഖാദര്‍ ദാരിമി നേതൃത്വം നല്‍കി. മൗലീദ് പാരായണവും ഭക്ഷണ വിതരണവും നടത്തി. രാത്രിയില്‍ നബിദിന സമ്മേളനം ചേര്‍ന്നു. പരിപാടികള്‍ക്ക് കെ പി എ റഷീദ്, ഡോ. വി അബൂബക്കര്‍, താഹിര്‍ നാലകത്ത്, മനാഫ് പരുത്തിക്കാട്ടില്‍ നേതൃത്വം നല്‍കി.