Connect with us

Kannur

തിരുനബി സ്‌നേഹത്താല്‍ മീലാദാഘോഷം കെങ്കേമമായി

Published

|

Last Updated

കണ്ണൂര്‍: അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ) തങ്ങളുടെ 1488-ാം ജന്മദിനം നാടെങ്ങും വിപുലമായി ആഘോഷിച്ചു. സ്‌നേഹത്തിന്റെയും സമഭാവനയുടെയും സഹിഷ്ണുതയുടെയും കാരുണ്യത്തിന്റെയും തുടങ്ങിയ സന്ദേശങ്ങള്‍ മാലോകര്‍ക്ക് പകര്‍ന്നാണ് മീലാദുശ്ശരീഫ് കൊണ്ടാടിയത്.

വിവിധ സ്ഥലങ്ങളില്‍ നടന്ന ഘോഷയാത്രകളില്‍ മൗലിദും ദഫും സ്‌കൗട്ടും ആഘോഷത്തിന് മാറ്റു കൂട്ടി. വഴി നീളെ മധുര പലഹാരങ്ങളും പാനീയങ്ങളും വിതരണം ചെയ്തു. പള്ളികള്‍ കേന്ദ്രീകരിച്ച് അന്നദാനവും നടന്നു. രാത്രി മദ്‌റസ വിദ്യാര്‍ഥികളുടെ ഇമ്പമാര്‍ന്ന കലാ സാഹിത്യ പരിപാടികള്‍ കെങ്കേമമാക്കി. വരും ദിവസങ്ങളിലും വിവിധ സ്ഥലങ്ങളില്‍ നബിദിനാഘോഷ പരിപാടികള്‍ നടക്കും.
തളിപ്പറമ്പ്: തളിപ്പറമ്പില്‍ സുന്നി സ്ഥാപന- സംഘടനകളുടെ കോഡിനേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നബിദിന റാലി ക്ക് ആയിരങ്ങള്‍ അണിനിരന്നു. ബാദരിയ നഗര്‍ അല്‍മഖര്‍ കാമ്പസില്‍നിന്നാരംഭിച്ച റാലി സുന്നി നഗറില്‍ സമാപിച്ചു. സുന്നി നേതാക്കളായ കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, പി അബ്ദുല്ല മൗലവി, എം വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ കാമില്‍ സഖാഫി, ഡോ. പി സുബൈര്‍, പി എം മുസ്തഫ ഹാജി, യു കെ മുഹമ്മദ് ബഷീര്‍ സഅദി, ബി എ അലി മൊഗ്രാല്‍, കെ പി യൂസുഫ് ഹാജി, എം കെ അബ്ദുല്‍ കരീം, അബ്ദുറഹ്മാന്‍ കല്ലായി, എ പി അബ്ദുല്ല ഹാജി, കെ മുഹമ്മദ് ഹാജി, കെ കെ അഷ്‌റഫ് ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അതിനിടെ, ഡിവിഷന്‍ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ ബാസ്സ്റ്റആന്റിലെ യാത്രക്കാര്‍ക്ക് മധുരപാനീയം വിതരണം ചെയ്തു. തളപ്പറമ്പ് മാര്‍ക്കറ്റിലെ മത്സ്യ-മാംസ്യ വ്യാപാരികള്‍ നഗര സഭ പരിധിയിലെ 40000 വീടുകളില്‍ നെയ്‌ച്ചോറും മാംസക്കറിയും വിതരണം ചെയ്തു. റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തിലാണ് നല്‍കിയത്. മൗലീദ് സദസും സംഘടിപ്പിച്ചു.
എളമ്പേരംപാറ ദാറുല്‍ അമാന്‍ മഹല്ല് കമ്മറ്റി സംഘടിപ്പിച്ച നബിദിന സമ്മേളനം പ്രസിഡന്റ് കെ സിദ്ദീഖിന്റെ അധ്യക്ഷതിയില്‍ സഅദിയ്യ: പ്രൊഫ. പി പി ഉബൈദുല്ല സഅദി ഉദ്ഘാടനം ചെയ്തു. അനീസുദ്ദീന്‍ സഖാഫി, അബ്ദുറഹിം അഹ്‌സനി, അബ്ദു സലിം സഖാഫി, സി ഇബ്രാഹിം മൗലവി, പി കെ അബ്ദു മാസ്റ്റര്‍, യു വി ഹസൈനാര്‍ മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ കരുവഞ്ചാല്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ കലാ മത്സരങ്ങളും ദഫ് പ്രദര്‍ശനവും നടന്നു.
അല്‍ ഹുദ ട്രസ്റ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 11 ദിവസമായി നടന്നുവന്ന മദ്ഹുറസൂല്‍ പ്രഭാഷണത്തിന്റെ പൊതു സമ്മേളനത്തോടെ സമാപിച്ചു. സമാപന പൊതു സമ്മേളനം പി അബ്ദുല്ലാഹില്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി കെ പി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. യുകെ മുഹമ്മദ് ബഷീര്‍ സഅദി മുഖ്യ പ്രഭാഷണം നടത്തി. ഡോ. പി സുബൈര്‍, പി അബ്ദുറഹ്മാന്‍ സഖാഫി, പി എം മുസ്തഫ ഹാജി പ്രസംഗിച്ചു. എം കെ അബ്ദുല്‍ കരീം, കെ മുസ്തഫ ഹാജി, കെപി മഹ്മൂദ് ഹാജി, കെ കെ മുഹമ്മദ,് അശ്രഫ് ഹാജി, കെ പി യൂസുഫ് ഹാജി, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി, എം ഉമര്‍ ഹാജി, കെ സുബൈര്‍ ഹാജി, കെ പി മുഹമ്മദലി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മാട്ടൂല്‍: എസ് വൈ എസ്, എസ് എസ് എഫ് , മന്‍ശഅ്, നശാത്ത് സംയുക്താബിമുഖ്യത്തില്‍ നബിദിന റാലി നടത്തി. മൂസക്കാന്‍ പള്ളി മഖാം സിയാറത്തോടെ തുടങ്ങിയ റാലി മാട്ടൂല്‍ സൗത്തില്‍ സമാപിച്ചു. സമസ്ത കേന്ദ്ര മുശാവറാംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ബുഖാരി നേത്രത്വം നല്‍കി. സി വി അഹമദ് അല്‍ഖാസിമി, മുഹ്‌യദ്ദീന്‍ സഖാഫി, സയ്യിദ് ജുനൈദ് അല്‍ബുഖാരി, എ വി അബ്ദുല്‍റഹ്മാന്‍ ഹാജി, മന്‍സൂര്‍ ഹാജി, അബ്ദുല്‍ ഗഫൂര്‍ സഖാഫി, മുഹമ്മദ് സുഹൈല്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.
ന്യൂമാഹി: പെരിങ്ങാടി കല്ലിലാണ്ടി മുഹ്‌യദ്ദീന്‍ പള്ളിക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മീലാദാഘോഷം നടത്തി. ബുര്‍ദ മജ്‌ലിസ്, പ്രഭാഷണം, മൗലിദ് പാരായണം, വിദ്യാര്‍ഥികളുടെ മത്സര പരിപാടികള്‍ തുടങ്ങിയവ നടത്തി. സയ്യിദ് ഹിബ്ത്തുല്ല അഹ്‌സനി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എച്ച കെ ഉമര്‍ ഹാജി സമ്മാനദാനം നിര്‍വഹിച്ചു. നാസര്‍ സഖാഫി, സിറാജുദ്ദീന്‍, അശ്‌റഫ് ഹാജി, അശ്‌റഫ് മന്നാനി തുടങ്ങിയവര്‍ സംബന്ധിച്ചു.
പാലത്തുങ്കര: ഇസ്സത്തുല്‍ ഇസ്‌ലാം സുന്നി മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിന ഘോഷയാത്രക്ക് പാലത്തുങ്കര തങ്ങള്‍, അബ്ദു റഹ്മാന്‍ ബാഖവി, സലാം ഹാജി, സുബൈര്‍ സഅദി, അബ്ദുല്‍ ഖാദിര്‍ ജൗഹരി, സുബൈര്‍ സഖാഫി, പി കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കീരിയാട്: മിസ്ബാഹുല്‍ ഹുദ തഹ്ബീബേ മീലാദിനോടനുബന്ധിച്ച് മീലാദ് റാലി സംഘടിപ്പിച്ചു. ബി പി ഹംസ ഹാജി പതാക ഉയര്‍ത്തി. മൗലീദ് പാരായണവും അന്നദാനവും നടത്തി. ശഹീര്‍ ലത്വീഫി, മുനീര്‍ പുഴാതി, ടി പി ശബീര്‍, സി പി ശിഹാബുദ്ദീന്‍, അബ്ദുസമദ് അമാനി നേതൃത്വം നല്‍കി.
ചെക്കിക്കുളം: പാറാല്‍ യൂനിറ്റ് എസ് വൈ എസ്, എസ് എസ് എഫ്, എസ് ബി എസ് നബിദിന വാഹന ജാഥ സംഘടിപ്പിച്ചു. സി കെ അബ്ദുല്‍ സലാം, ശംസുദ്ദീന്‍ മാസ്റ്റര്‍, അബ്ദുല്‍ ലത്വീഫ്, നൂറുദ്ദീന്‍ അസ്അദി, ഉബൈദ്, അബൂബക്കര്‍, ഫ്‌ളലു റഹ്മാന്‍, റമീസ് നേതൃത്വം നല്‍കി.