കുരങ്ങുകളെ കൂടുവെച്ച് പിടിച്ച് വനത്തില്‍ വിടാന്‍ തുടങ്ങി

Posted on: January 16, 2014 8:08 am | Last updated: January 16, 2014 at 8:08 am

കല്‍പറ്റ: നഗരസഭയിലെ കുരങ്ങുകളെ കൂടുവെച്ച് പിടിച്ച് വനത്തില്‍ വിടാന്‍ തുടങ്ങി. ഇന്ന് മൂന്ന് കുരങ്ങുകളെ കല്‍പറ്റ സിവില്‍ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് പിടികൂടി ഉള്‍വനത്തില്‍ വിട്ടു.
വരും ദിവസങ്ങളില്‍ നഗരസഭയുടെ വിവിധ സ്ഥലങ്ങളില്‍ കൂടുവെച്ച് കുരങ്ങുകെള പിടികൂടും.
വര്‍ഷങ്ങളായി കല്‍പറ്റ നഗരസഭയിലെ ജനങ്ങളുടെ മുറവിളിക്ക് പരിഹാരമായി കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിലും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് കുരങ്ങുശല്യം.
കല്‍പറ്റ നഗരസഭാ കൗണ്‍സിലിന്റെയും എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എയുടെയും ഇടപെടലുകളാണ് ്രപശ്‌നത്തിന് പരിഹാരം കാണാന്‍ നിമിത്തമായത്.
കുരങ്ങുകളെ പൂര്‍ണമായി നീക്കം ചെയ്യാന്‍ 30 ലഷം രൂപ വീതം ചെലവുവരുന്ന രണ്ട് പദ്ധതികളാണ് ഫോറസ്റ്റ് വകുപ്പ് തയാറാക്കിയിരിക്കുന്നത്. കുരങ്ങുകളെ പിടിച്ച് വനത്തില്‍ വിടുക,
കുരങ്ങുകളെ വന്ധ്യംകരണം ചെയ്യുക എന്നിവയാണിവ. കല്‍പറ്റ നഗരസഭ 2014-15 കരട് പദ്ധതിയില്‍ ഇതിനായി 30 ലക്ഷം രൂപ വകയിരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
മറ്റു സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ധനസഹായത്തിനായി നഗരസഭ അപേക്ഷ നല്‍കിയിട്ടുണ്ട്.
സൗത്ത് വയനാട് ഡി.എഫ്.ഒ പി. ധനേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ റെയ്ഞ്ച് ഓഫിസര്‍മാരായ സി.പി. അനീഷ്, സി.കെ. കൃഷ്ണദാസ്, ്രടാപ്പര്‍മാരായ ബഷീര്‍, സലീം, നാരായണന്‍ എന്നിവരാണ് കുരങ്ങുകളെ പിടികൂടാന്‍ നേതൃത്വം നല്‍കിയത്. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എ പി ഹമീദ്, അഡ്വ. ടി ജെ ഐസക് എന്നിവരും വനപാലകരോടൊപ്പമുണ്ടായിരുന്നു.