Connect with us

Wayanad

നാടെങ്ങും നബിദിനം ആഘോഷിച്ചു

Published

|

Last Updated

കല്‍പറ്റ: പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനം നാടെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ നബിദിന റാലികളില്‍ നൂറുക്കണക്കിന് പേരാണ് അണിനിരന്നത്. പരസ്പര ഐക്യവും മതസാഹോദര്യവും വിളിച്ചോതി മഹല്ലുകള്‍ കേന്ദ്രീകരിച്ച് റാലികളും മറ്റ് ആഘോഷപരിപാടികളും നടത്തി.
കോട്ടനാട്, കാപ്പംകൊല്ലി, ഓടത്തോട്, തളിപ്പുഴ, പെരുന്തട്ട, കുന്നമ്പറ്റ, ചെമ്പോത്തറ എന്നിവിടങ്ങളില്‍ നടന്ന നബിദിന റാലികളില്‍ വിദ്യാര്‍ഥികളടക്കം നൂറുക്കണക്കിന് പേര്‍ പങ്കെടുത്തു.
ഓടത്തോട് നടന്ന നബിദിന സമ്മേളനം ഖത്തീബ് ഉസ്മാന്‍ അല്‍ഹസനിയും ചെമ്പോത്തറയില്‍ ബഷീര്‍ മിസ്ബാഹി, കോട്ടനാട് റഫീഖ് മുസ്‌ലിയാര്‍ നീലഗിരി,വെള്ളാംകുന്നില്‍ മുജീബ് സഖാഫി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ കലാ സാഹിത്യമത്സരങ്ങളും നടത്തി.
പരിയാരം മര്‍കസുല്‍ ഉലൂം മദ്‌റസയില്‍ നബിദിനം ആഘോഷിച്ചു. പ്രസിഡന്റ് കാദിരി ഹസന്‍ പതാക ഉയര്‍ത്തി. എം കെ മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.നിസാമിദ്ദീന്‍ അല്‍ബുഖാരി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ഖത്തീബ് ഉമര്‍ സഖാഫി, ഉബൈദ് സഅദി, സൂപ്പി കല്ലങ്കോടന്‍, ശംസുദ്ദീന്‍ വി കെ, സുല്‍ഫിക്കര്‍ കെ വി, ബഷീര്‍ വി പി, അന്‍വര്‍ ടി,യൂനുസ് മാറായി, കാദിരി മൊയ്തീന്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു.
അച്ചൂര്‍ മഅ്ദുനുഉലും മദ്രസയില്‍ നബിദിനം ആഘോഷിച്ചു. ഘോഷയാത്രയും കുട്ടികളുടെ കലാപരിപാടികളും അന്നദാനവും നടത്തി. പൊതുസമ്മേളനം ഉസ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ , ഹംസ മുസ്‌ലിയാര്‍, ജാഫര്‍ സഅദി, മുഹമ്മദ്, ആലി, ഷംസുദ്ദിന്‍, സലീം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഊട്ടി: ഊട്ടി ടൗണ്‍ ജംഇയ്യത്തുല്‍ ഉലമ, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നത്ത് ജമാഅത്ത് ഉമറാ സംഘം, എം ഒ ഐ, എസ് എസ് എഫ്, മീലാദ് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഊട്ടിയില്‍ ശഅ്‌റെ മുബാറക് പ്രദര്‍ശനവും നബിദിന റാലിയും സമ്മേളനവും നടത്തി.
ഊട്ടി ടൗണ്‍ ജുമുഅമസ്ജിദില്‍ സൂക്ഷിച്ചുവരുന്ന കേശപ്രദര്‍ശനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. ഖത്ത്മുല്‍ ഖുര്‍ആനും, ദുആമജ്‌ലിസും ഇതോടനുബന്ധിച്ച് നടന്നു. കേശപ്രദര്‍ശനം കാണാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ഊട്ടിയിലെത്തിയിരുന്നത്.
തുടര്‍ന്ന് നടന്ന നബിദിന റാലിയില്‍ നൂറുക്കണക്കിന് പേര്‍ അണിനിരന്നു. വലിയ ജുമുഅമസ്ജിദ് പരിസരത്തില്‍ നിന്നാരംഭിച്ച റാലി ജില്ലാ പോലീസ് സൂപ്രണ്ട് ശെന്തില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യസഭാ എം പി കെ ആര്‍ അര്‍ജുനന്‍, ഹരി കോണ്‍ഗ്രസ്, ബാബുലാല്‍ (ഡി എം കെ) തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ദഫ്, സ്‌കൗട്ട് തുടങ്ങിയവയുടെ അകമ്പടിയോടുകൂടി നീങ്ങിയ റാലി ടൗണ്‍ ചുറ്റി എ ടി സി മൈതാനിയില്‍ സമാപിച്ചു.
നിസാര്‍ അഹ്മദ് സേട്ട്, ഉമര്‍ സേട്ട്, ജാഫര്‍ സ്വാദിഖ് ഫൈസി, ബഷീര്‍ കാന്തല്‍, ഗുലാംമുഹമ്മദ്, ഉബൈദുള്ള ഹാജി, പി എ നാസര്‍ മുസ്‌ലിയാര്‍, സിദ്ധീഖ് നിസാമി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ ഹാജി നിസാര്‍ അഹ്മദ് സേട്ട് അധ്യക്ഷതവഹിച്ചു. ഫാദര്‍ സമൂദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാമത സൗഹാര്‍ദ്ദ കമ്മിറ്റി പ്രസിഡന്റ് ഡോ. കൃഷ്ണന്‍, രാകവേഷാണന്ത അധ്വത്യയ, എസ് എസ് എഫ് തമിഴ്‌നാട് ഘടകം സെക്രട്ടറി ഹാരിസ് സഖാഫി സേലം എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനത്തില്‍ ഉബൈദുള്ള ഹാജി അധ്യക്ഷതവഹിച്ചു. എസ് ജെ എം തമിഴ്‌നാട് ഘടകം സെക്രട്ടറി പി എ നാസര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ മുസ് ലിയാര്‍, ഇബ്രാഹീം സിറാജി, എം പി കുഞ്ഞിമുഹമ്മദ് മുസ് ലിയാര്‍, ഉസ്മാന്‍ മദനി, സലീം സഖാഫി, ഉസ്മാന്‍ ലത്വീഫി, സ്വാദിഖ് ഫൈസി, ഹാഫിള് സുല്‍ത്താനുല്‍ ആലം എന്നിവര്‍ പ്രസംഗിച്ചു.
ഊട്ടി: കോത്തഗിരി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോത്തഗിരിയില്‍ വിപുലമായ പരിപാടികളോടെ നബിദിനം ആഘോഷിച്ചു. നബിദിന റാലി, മൗലിദ് പാരായണം, അന്നദാനം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ബുര്‍ദാമജ്‌ലിസ് തുടങ്ങിയവ ഇതോടനുബന്ധിച്ച് നടന്നു. തുടര്‍ന്ന് നടന്ന മീലാദ് സമ്മേളനത്തില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. അബ്ദുര്‍റഷീദ് അസ് ലമി ഉദ്ഘാടനം ചെയ്തു.
സയ്യിദ് അലി അക്ബര്‍ സഖാഫി എടരിക്കോട് മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തി. മൂസ ഹാജി, സലാം പന്തല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സദ്ദാം സ്വാഗതവും മുഹമ്മദലി നന്ദിയും പറഞ്ഞു.

Latest