വിദ്യാലയങ്ങളുടെ നവീകരണത്തിന് പദ്ധതി ആവിഷ്‌കരിക്കും: മന്ത്രി

Posted on: January 16, 2014 8:04 am | Last updated: January 16, 2014 at 8:04 am

വേങ്ങര: വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പഠനനിലവാരം ഉയര്‍ത്തുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കരിക്കുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമഗ്ര വിദ്യഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന റിസള്‍ട്ട് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസുകള്‍ സംഘപ്പിക്കും. ഒതുക്കുങ്ങല്‍ ഗവ. എച്ച് എസ് എസില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കവുങ്ങില്‍ സുലൈഖ അധ്യക്ഷത വഹിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ജെ ജെറീഷ്, രക്ഷിതാക്കള്‍ക്ക് ഫ്രൊ. ഹാഫിസ് മുഹമ്മദ് എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കി. മണ്ഡലത്തിലെ എല്ലാ ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്കും കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ച് വരുന്നതായി മന്ത്രി പറഞ്ഞു. ഐ.ടി.,സയന്‍സ് ലാബുകള്‍ നവീകരിക്കുന്നതിന് അടുത്തവര്‍ഷം പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഊരകം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.അസ്‌ലു, ടി കെ മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, എന്‍ മമ്മദ് കുട്ടി, നെടുംപള്ളി സൈതലവി, കെ പി ഹസീന ഫസല്‍, ടി ടി ആരിഫ, സക്കീന പുല്‍പ്പാടന്‍, വാഖ്യത്ത് റംല, പുല്ലാണി സൈയ്ത്, കടമ്പോട്ട് മൂസ, പി ടി കുഞ്ഞലവി, പ്രസംഗിച്ചു.