ടി പി വെള്ളലശ്ശേരിയെ അനുസ്മരിച്ചു

Posted on: January 16, 2014 7:57 am | Last updated: January 16, 2014 at 7:57 am

TP SAKAFIകോഴിക്കോട്: സത്യസന്ധമായ നിലപാടുകളുള്ള വ്യക്തിയായിരുന്നു ടി പി വെള്ളലശ്ശേരിയെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ യു ഡബ്ല്യു ജെ) സംസ്ഥാന സെക്രട്ടറി പത്മനാഭന്‍. എല്ലാ കാര്യങ്ങളിലും തന്റേതായ ഒരു ശരിയുണ്ടായിരുന്നു ടി പി അബ്ദുല്‍ അസീസ് സഖാഫിക്കെന്നും അദ്ദേഹം പറഞ്ഞു. സൗമ്യനായ പത്രപ്രവര്‍ത്തകനെന്ന് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അനുസ്മരിച്ചു. രണ്ട് ദശകങ്ങളോളം പത്രപ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം നിശബ്ദ പത്രപ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയായിരുന്നുവെന്ന് സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. ആരും ശ്രദ്ധിക്കാത്ത വിഷയങ്ങള്‍ തിരഞ്ഞെടുത്ത് വായനക്കാര്‍ക്കിടയിലേക്ക് കൊണ്ടുവരുന്ന രീതി അവലംബിച്ചിരുന്ന കോളം എഴുത്തുകാരനായിരുന്നു ടി പി വെള്ളലശ്ശേരിയെന്നും അദ്ദേഹം പറഞ്ഞു. അനുശോചന പ്രമേയം വൈസ് പ്രസിഡന്റ് എന്‍ പി രാമചന്ദ്രന്‍ അവതരിപ്പിച്ചു. എം വി ഫിറോസ്, ശരീഫ് പാലോളി, പി വി ജിജോ, രമേശന്‍ സംസാരിച്ചു.