മുസ്‌ലിം ലീഗ് ബോധനയാത്ര: സമാപന സമ്മേളനം 18ന്

Posted on: January 16, 2014 7:54 am | Last updated: January 16, 2014 at 7:54 am

കോഴിക്കോട്: മുസ്‌ലിംലീഗ് ബോധനയാത്രയുടെ സമാപന സമ്മേളനം 18ന് വൈകീട്ട് ആറിന് കടപ്പുറം ബാഫഖി തങ്ങള്‍ നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലബാറിലെ യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപന കണ്‍വെന്‍ഷനായിരിക്കുമിതെന്നും ഇവര്‍ പറഞ്ഞു. എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് മുഖ്യാതിഥിയാകും.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കേന്ദ്രമന്ത്രി ഇ അഹമ്മദ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഡോ. എം കെ മുനീര്‍ പങ്കെടുക്കും. മോദിയെ പ്രധാനമന്ത്രിയാക്കുന്നതിന് പിന്നില്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഗൂഡാലോചനയാണ്. 2020ല്‍ ലോകത്തെ ആദ്യ മൂന്ന് സ്ഥാനത്ത് ഇന്ത്യയെത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് അട്ടിമറിക്കലാണ് മോദിയെ എഴുന്നള്ളിക്കുന്ന സാമ്രാജ്യത്വ ശക്തികളുടെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജന.സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍, ട്രഷറര്‍ പാറക്കല്‍ അബ്ദുല്ല, സെക്രട്ടറി എന്‍ സി അബൂബക്കര്‍, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് നജീബ് കാന്തപുരം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.