ഹജ്ജ് അപേക്ഷാ ഫോറം വിതരണം അടുത്ത മാസം

Posted on: January 16, 2014 12:03 am | Last updated: January 16, 2014 at 11:56 pm

Difference-Between-Hajj-and-Umrah-കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ കീഴില്‍ അപേക്ഷാ ഫോറം വിതരണവും പൂരിപ്പിച്ച ഫോറങ്ങള്‍ സ്വീകരിക്കുന്നതും അടുത്ത മാസം ആരംഭിക്കും. ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ കേരളത്തില്‍ നിന്നു തന്നെയായിരിക്കുമെന്നാണ് കേന്ദ്രം കണക്കു കൂട്ടുന്നത്.
മുന്‍ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും അടുത്ത വര്‍ഷവും വിദേശ രാജ്യങ്ങള്‍ക്കുള്ള ഹജ്ജ് ക്വാട്ട സഊദി ഭരണകൂടം 20 ശതമാനം കുറക്കുന്നുണ്ട്. തദ്ദേശീയര്‍ക്ക് 50 ശതമാനമാണ് ക്വാട്ട കുറച്ചിരിക്കുന്നത്.
കരിപ്പൂര്‍ ഹജ്ജ് ഹൗസ്, കലക്ടറേറ്റുകള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഹജ്ജ് അപേക്ഷ ഫോറം ലഭ്യമാകും. ഫോറം വിതരണം തുടങ്ങുന്ന ദിവസം തന്നെ പൂരിപ്പിച്ച ഫോറങ്ങള്‍ ഹജ്ജ് ഹൗസില്‍ സ്വീകരിച്ചു തുടങ്ങും.