ചൈനയില്‍ കുട്ടികളെ മോഷ്ടിച്ച് വിറ്റ ഡോക്ടര്‍ക്ക് വധശിക്ഷ

Posted on: January 16, 2014 12:02 am | Last updated: January 15, 2014 at 11:32 pm

ബെയ്ജിംഗ്: ചൈനയില്‍ കുട്ടികളെ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന ഡോക്ടര്‍ക്ക് വധശിക്ഷ. സാന്‍ഗ് ശുക്‌സിയ, അവര്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ കുട്ടികളെയാണ് മോഷ്ടിച്ച് വില്‍പ്പന നടത്തിയത്. കുട്ടികളെ മനുഷ്യക്കടത്ത് സംഘത്തിനാണ് ഡോക്ടര്‍ കൈമാറിയത്. ഡോക്ടര്‍ കുറ്റം കോടതിയില്‍ സമ്മതിച്ചു. ജന്‍മനാ രോഗമുണ്ടെന്ന് പറഞ്ഞ് കുട്ടിയെ ഉപേക്ഷിക്കാന്‍ രാക്ഷിതാക്കളെ പ്രേരിപ്പിച്ചാണ് മോഷണം നടത്തുന്നത്. ചൈനയില്‍ വധശിക്ഷ രണ്ട് വര്‍ഷത്തിന് ശേഷം ജീവപര്യന്തമായി ലഘൂകരിക്കലാണ് പതിവ്. കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.