ശശി തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

Posted on: January 15, 2014 8:46 pm | Last updated: January 15, 2014 at 8:59 pm

Tharoor_twitter_header_650_3

ന്യൂഡല്‍ഹി: കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ശശി തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. തരൂരിന്റെ പേരില്‍ മെഹര്‍ തരാര്‍ എന്ന പാക് വനിതാ കോളമിസ്റ്റിന് നിരവധി ട്വീറ്റുകള്‍ എത്തിയതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇക്കാര്യം തരൂര്‍ ട്വീറ്ററിലൂടെ സ്ഥിരീകരിച്ചു. അക്കൗണ്ട് തത്ക്കാലത്തേക്ക് മരവിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

അശ്ലീലച്ചുവയുള്ള സന്ദേശങ്ങളാണ് പാക് വനിതാ കോളമിസ്റ്റിന് തരൂരിന്റെ പേരില്‍ എത്തിയത്. മെഹര്‍ തരാറിനെ താന്‍ സ്‌നേഹിക്കുന്നുവെന്നും മറ്റുമുള്ള സന്ദേശങ്ങള്‍ കണ്ട് അവര്‍ അമ്പരന്നിരിക്കുകയാണ്.

ട്വിറ്ററിലെ സജിവ സാന്നിദ്ധ്യമായ തരൂരിന് രണ്ട് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്.നേരത്തെ സുബ്രഹ്മണ്യസ്വാമി തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി ആരോപിച്ച് തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ രംഗത്തെത്തിയിരുന്നു