ആസിഡ് ഒഴിച്ച് കൊല: അഞ്ച് ലൈംഗിക തൊഴിലാളികള്‍ കസ്റ്റഡിയില്‍

Posted on: January 15, 2014 5:42 pm | Last updated: January 15, 2014 at 7:43 pm

murderകോട്ടയം: നഗരമധ്യത്തില്‍ ഇന്നലെ രാത്രി യുവതിയെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് ലൈംഗികത്തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. വയസ്‌കരക്കുന്നില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പത്തനംതിട്ട സ്വദേശിനി ശാലിനി (35) കൊല്ലപ്പെട്ടത്. അഞ്ജാതര്‍ ആസിഡൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ലൈംഗിക തൊഴിലാളികള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ശാലിനിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.