നവജാത ശിശുക്കള്‍ക്ക് മുഹമ്മദ് എന്ന് പേരിട്ടാല്‍ ആയിരം ഡോളര്‍ സമ്മാനം

Posted on: January 15, 2014 7:43 pm | Last updated: January 15, 2014 at 7:43 pm

nabidinamചെച്‌നിയ: പ്രവാചകരോടുള്ള വിശ്വാസവും സ്‌നേഹവും പ്രഖ്യാപിച്ചുള്ള ആഘോഷ പരിപാടികള്‍ ലോകമെങ്ങും സജീവമായി നടക്കുമ്പോള്‍ വ്യതസ്തമായ പ്രസ്താവനയുമായി നബിദിനത്തില്‍ ശ്രദ്ധേയനാവുകയാണ് ചെച്‌നിയന്‍ പ്രസിഡന്റ് റമസാന്‍ കദിറോവ്. രാജ്യത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് മുഹമ്മദ് എന്ന നാമകരണം ചെയ്യുന്ന കുടുംബത്തിന് ആയിരം ഡോളര്‍ സമ്മാനമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. തന്റെ മാതാവ് ഈമാനി കദിറോവ് സ്ഥാപിച്ച ചാരിറ്റി സൊസൈറ്റിയുടെ പേരിലാണ് സമ്മാനം നല്‍കുക.

റഷ്യന്‍ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് യു എ ഇയിലിറങ്ങുന്ന അല്‍ ഖലീജ് പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കില്‍ പ്രവാചക പത്‌നിമാരില്‍ ഒരാളുടെ പേര് നല്‍കിയാലും സമ്മാനത്തുക ലഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നു.