യു ഡി എഫ് ഇടപെട്ടു; സി എം പി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്

Posted on: January 15, 2014 7:35 pm | Last updated: January 15, 2014 at 7:35 pm

cmpതിരുവനന്തപുരം: പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ യു ഡി എഫില്‍ തുടരാനാവില്ലെന്ന മുന്നണി നേതൃത്വം നിലപാടെടുത്തതിനെ തുടര്‍ന്ന് സി എം പിയിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നു. പുറത്താക്കിയ സി എ അജീറിനെ അരവിന്ദാക്ഷന്‍ വിഭാഗം തിരിച്ചെടുത്തേക്കും. 21ന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മുന്നണിയില്‍ തുടരാനാവില്ലെന്നായിരുന്നു യു ഡി എഫ് നേതൃത്വത്തിന്റെ നിലപാട്.

നിലവില്‍ സെക്രട്ടറിയായ അരവിന്ദാക്ഷന് പകരം സമവായത്തിലൂടെ പുതിയ സെക്രട്ടറി തെരഞ്ഞെടുക്കാനും തീരുമാനിച്ചതായാണ് സൂചന. പാര്‍ട്ടിയിലെ ഇരു വിഭാഗവും കഴിഞ്ഞ ദിവസം യു ഡി എഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം മുന്നണി പ്രതിസന്ധിയിലാക്കുന്ന ഒരു തീരുമാനവും ഉണ്ടാവില്ലെന്ന് സി പി ജോണ്‍ പറഞ്ഞു. ഒരു വിഭാഗം കെ ആര്‍ അരവിന്ദാക്ഷനെ പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുത്തതോടെയാണ് സി എം പിയില്‍ പൊട്ടിത്തെറിയുണ്ടായത്. പിന്നീട് ഇരുവിഭാഗവും പരസ്പരം പുറത്താക്കുകയായിരുന്നു.