Connect with us

Eranakulam

കൊച്ചിയിലെ ഹോട്ടലുകളില്‍ വ്യാപക റെയ്ഡ്; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

Published

|

Last Updated

കൊച്ചി: കൊച്ചി നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. പഴകിയ ചിക്കന്‍, മട്ടന്‍, പഴവര്‍ഗങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

മട്ടാഞ്ചേരി, വൈറ്റില, കലൂര്‍, ഇടപ്പള്ളി എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് റെയ്ഡ് നടത്തിയത്. പല ഹോട്ടലുകളിലും ഭക്ഷണസാധനങ്ങള്‍ വൃത്തിയില്ലാത്ത ഫ്രീസറുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. ശീതളപാനീയങ്ങളില്‍ തീയ്യതി രേഖപ്പെടുത്തിയിട്ടില്ല. പാകം ചെയ്ത ഭക്ഷണവും അല്ലാത്തവയും വേര്‍തിരിവില്ലാതെ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നു. പല ഹോട്ടലുകളിലും ഫ്രീസറില്‍ താപനില നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ല.

രണ്ട് ഹോട്ടലുകള്‍ക്ക് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി. സുരഭി, ഹൈവേലൈന്‍ എന്നീ ഹോട്ടലുകള്‍ക്കാണ് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. വൈറ്റിലയിലെ മനഫി, അല്‍ബരാദ്, ഗോള്‍ഡന്‍ ഫോര്‍ക്ക്, നാലുകെട്ട് എന്നീ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. പത്ത് ദിവസത്തേക്ക് വ്യാപകമായ പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.