Connect with us

National

കടല്‍ക്കൊല: സര്‍ക്കാറിനെതിരെ ഇറ്റലി സുപ്രീംകോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ കേന്ദ്രസര്‍ക്കാര്‍ സമയപരിധി പാലിച്ചില്ലെന്ന് കാണിച്ച് ഇറ്റലി സുപ്രീംകോടതിയില്‍. വിചാരണ നടപടികള്‍ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന കോടതിനിര്‍ദേശം പാലിച്ചില്ലെന്നും അതിനാല്‍ കോസ് ഇനി മുന്നോട്ട് കൊണ്ടുപോവാനാവില്ലെന്നും ഇറ്റലി ഹരജിയില്‍ പറയുന്നുണ്ട്.

കോടതി ഉത്തരവ് പോലും പാലിക്കാത്ത സര്‍ക്കാര്‍ നടപടി ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അടിയന്തര നടപടിയുണ്ടാവണമെന്നും ഇറ്റലി കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം കേസ് വഷളാക്കിയത് മുന്‍ ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിംഗ് ആണെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആരോപിച്ചു. സിംഗിന്റെ കടുംപിടുത്തവും നിരുത്തരവാദപരമായ പെരുമാറ്റവുമാണ് കേസ് വഷളാക്കിയത്. സിംഗിനെ വിദേശകാര്യ സെക്രട്ടറിയാക്കിയത് തെറ്റായിപ്പോയെന്നും ഖുര്‍ഷിദ് പറഞ്ഞു.