പെട്രോള്‍ വില കുറഞ്ഞേക്കും

Posted on: January 15, 2014 11:13 am | Last updated: January 15, 2014 at 11:13 am

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില താഴ്ന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് പെട്രോളിന്റെ വില കുറഞ്ഞേക്കും. ലിറ്ററിന് ഒന്നര മുതല്‍ രണ്ട് രൂപ വരെയാണ് കുറയാന്‍ സാധ്യത. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നാണറിയുന്നത്.