സി ബി ഐക്ക് കൂടുതല്‍ അധികാരം; സാമ്പത്തിക സ്വയംഭരണത്തിന് അനുമതി

Posted on: January 15, 2014 10:59 am | Last updated: January 16, 2014 at 12:04 am

cbiന്യൂഡല്‍ഹി: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (സി ബി ഐ) കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സി ബി ഐ ഡയറക്ടറുടെ പദവി കേന്ദ്ര സെക്രട്ടറിയുടെ പദവിക്ക് തുല്യമാക്കി ഉയര്‍ത്താനും ഏജന്‍സിക്ക് സാമ്പത്തിക സ്വയംഭരണാധികാരം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

സ്വതന്ത്ര അന്വേഷണ ഏജന്‍സി എന്ന നിലയില്‍ തങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന് സി ബി ഐ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സി ബി ഐയുടെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നതിന് വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ തടസ്സമാണെന്നും സി ബി കോടതിയെ അറിയിച്ചിരുന്നു. കല്‍ക്കരിപ്പാടം കേസ് പരിഗണിക്കുമ്പോഴാണ് സി ബി ഐ കോടതിയെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ സി ബി ഐക്ക് കൂടുതല്‍ അധികാരം നല്‍കാനാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതില്‍ നിന്നുള്ള മാറ്റമാണ് കേന്ദ്രത്തിന്റെ പുതിയ നിലപാട്.