രാഹുലിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്

Posted on: January 15, 2014 9:46 am | Last updated: January 15, 2014 at 11:01 am

rahul

ആലപ്പുഴ: പോലീസ് വാഹനത്തിന്റെ മുകളില്‍ യാത്ര ചെയ്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ് അറിയിച്ചു. സുരക്ഷയുടെ ഭാഗമായാണ് രാഹുല്‍ വാഹനത്തിന്റെ മകളില്‍ കയറിയത്. എസ് പി ജിയുടെ നിര്‍ദേശ പ്രകാരമാണ് രാഹുല്‍ പോലീസ് വാഹനത്തിന്റെ മുകളില്‍ കയറിയതെന്നും പോലീസ് അറിയിച്ചു.

അതേസമയം കേസെടുക്കില്ല എന്ന് പോലീസ് പറഞ്ഞതോടെ കോടതിയെ സമീക്കുമെന്ന് പരാതി കൊടുത്ത എന്‍ സി പി നേതാവ് അഡ്വ.മുജീബ്‌റഹ്മാന്‍ പറഞ്ഞു. മാവേലിക്കര കോടതിയിലാണ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്യുകയെന്നും മുജീബ് റഹ്മാന്‍ അറിയിച്ചു.

കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് യുവജനയാത്രക്കിടെ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരുടെ തിക്കും തിരക്കും കാരണം അകമ്പടി വന്ന പോലീസ് വാഹനത്തിന്റെ മുകളില്‍ കയറി യാത്ര ചെയ്തിരുന്നു.