എല്‍ പി ജി: സി പി എം നിരാഹാരസമരം ഇന്നുമുതല്‍

Posted on: January 15, 2014 7:15 am | Last updated: January 16, 2014 at 12:04 am

cpmതിരുവനന്തപുരം: വിലക്കയറ്റത്തിനും പാചവാതക വിലവര്‍ധനവിനുമെതിരെ സി പി എം നടത്തുന്ന നിരാഹാര സമരം ഇന്നാരംഭിക്കും. സംസ്ഥാനത്തെ 1400 കേന്ദ്രങ്ങളിലാണ് നിരാഹാര സമരം നടക്കുക.

തിരുവനന്തപുരത്ത് പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍, എറണാകുളത്ത് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കോഴിക്കോട്ട് വി വി ദക്ഷിണാമൂര്‍ത്തി എന്നിവര്‍ സമരം ഉദ്ഘാടനം ചെയ്യും. സര്‍ക്കാറിന്റെ നയം തിരുത്താനാണ് സമരമെന്ന് പിണറായി വിജയന്‍ അറിയിച്ചു.