നൈജീരിയയില്‍ കാര്‍ ബോംബ് സ്‌ഫോടനം; 17 മരണം

Posted on: January 15, 2014 6:47 am | Last updated: January 15, 2014 at 6:07 pm

-അബൂജ: നൈജീരിയന്‍ നഗരമായ മൈദുഗുരിയില്‍ ശക്തിയേറിയ കാര്‍ ബോബ് സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ടെലിവിഷന്‍ ഓഫീസുകള്‍ക്കുസമീപമാണ് സ്‌ഫോടനം നടന്നത്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ആക്രമണത്തിന് പിന്നാലെ ഡസണ്‍ കണക്കിന് യുവാക്കള്‍ തോക്കുമായി നഗരത്തില്‍ പ്രകടനം നടത്തിയതായി പോലീസ് അറിയിച്ചു. ആക്രമണത്തിന് രാഷ്ട്രീയ നേതൃത്വമാണ് ഉത്തരവാദികള്‍ എന്നാരോപിച്ചാണ് പ്രകടനം നടന്നത്.