ഇറാഖില്‍ ആക്രമണങ്ങളില്‍ 24 മരണം

Posted on: January 15, 2014 6:27 am | Last updated: January 15, 2014 at 8:18 am

iraqബാഗ്ദാദ്: ഇറാഖില്‍ വിമത പോരാളികള്‍ വിവിധയിടങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ 24 പേര്‍ കൊല്ലപ്പെട്ടു. ഇറാഖിലെ പടിഞ്ഞാറുള്ള ഫല്ലൂജ നഗരത്തില്‍ ആക്രമകാരികള്‍ രണ്ട് പട്ടാള ടാങ്കറുകള്‍ തകര്‍ക്കുകയും ഒരു പോലീസ് സ്‌റ്റേഷന്‍ പിടിച്ചടക്കുകയും ചെയ്തു.

മറ്റു സ്ഥലങ്ങളില്‍ ഉണ്ടായ കാര്‍ ബോബ് സ്‌ഫോടനത്തിലും വെടിവെപ്പിലുമാണ് 24 പേര്‍ കൊല്ലപ്പെട്ടത്. ഫല്ലൂജയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള സഖ്‌ലാവിയ നഗരത്തില്‍ ചാവേര്‍ ആക്രമണത്തില്‍ പാലം തകര്‍ന്നു. ഈ ആക്രമണത്തിലാണ് പട്ടാളത്തിന്റെ ടാങ്കര്‍ തകര്‍ന്നത്. ഒരു പട്ടാളക്കാരന് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

ഒരു ഡസണിലേറെ തോക്കുധാരികള്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറിയാണ് സ്റ്റഷന്‍ പിടിച്ചടക്കിയത്. പോലീസ് സ്‌റ്റേഷനില്‍ കയറി ഉദ്യോഗസ്ഥരോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.