ടെക്‌നോപാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി പാര്‍ക്ക്

Posted on: January 15, 2014 6:17 am | Last updated: January 15, 2014 at 6:07 pm

technoparkതിരുവനന്തപുരം: ഒരു മില്യണ്‍ ചതുരശ്ര അടിയുള്ള മൂന്നാംഘട്ട വികസനം പൂര്‍ത്തിയായതോടെ തിരുവനന്തപുരത്തെ ടെക്‌നോ പാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി പാര്‍ക്കെന്ന ബഹുമതി നേടി. ടെക്‌നോപാര്‍ക്കിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ഗംഗ, യമുന എന്നാണ് ഇരട്ടക്കെട്ടിടത്തിന് പേരിട്ടിരിക്കുന്നത്.

പുതിയ ഇരട്ടക്കെട്ടിടത്തിലേക്ക് 30 ഐ ടി കമ്പനികള്‍ സംരംഭത്തിനായി മുന്നോട്ട് വന്നതായി ടെക്‌നോപാര്‍ക്ക് സീനിയര്‍ ബിസിനസ് മാനേജര്‍ എം വാസുദേവന്‍ പറഞ്ഞു.