കണ്ണൂര്‍ ബി ജെ പിയില്‍ നിന്ന് 200ഓളം പേര്‍ രാജിവെച്ചു

Posted on: January 14, 2014 4:40 pm | Last updated: January 15, 2014 at 1:29 am

BJPകണ്ണൂര്‍: കണ്ണൂര്‍ ബി ജെ പിയില്‍ കൂട്ടരാജി. ആരോപണ വിധേയനായ ജില്ലാ പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് 200ഓളം പേര്‍ രാജിവെച്ചു. പാര്‍ട്ടി വിമതര്‍ രൂപീകരിച്ച നമോ വിചാര്‍ മഞ്ചില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇവരുടെ തീരുമാനം.

മുന്‍ ജില്ലാ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതിയംഗവുമായ ഒ.കെ.വാസുമാസ്റ്ററുടെ നേതൃത്വത്തിലാണ് വിമതര്‍ നമോ വിചാര്‍ മഞ്ച് രൂപവത്കരിച്ചത്. ജില്ലാ പ്രസിഡന്റിനെതിരെ സംസ്ഥാന, ദേശീയ നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടി രൂപവത്കരണം.