ഫെഡറേഷന്‍ കപ്പ് : ചര്‍ച്ചില്‍ ബ്രദേഴ്‌സിനും ഡെംപോയ്ക്കും വിജയം

Posted on: January 14, 2014 8:29 pm | Last updated: January 15, 2014 at 1:29 am

Federation Cupകൊച്ചി/മഞ്ചേരി: 36ാമത്  ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരങ്ങളില്‍ ഗോവ ചര്‍ച്ചില്‍ ബ്രദേഴ്‌സിനും ഡെംപോ ഗോവയ്ക്കും വിജയം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്, കൊല്‍ക്കത്ത യൂണൈറ്റഡ് എസ് സിയെ 2 1ന് പരാജയപ്പെടുത്തി. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ഡെംപോ ഗോവ കൊല്‍ക്കത്തില്‍ നിന്നുള്ള ഭവാനിപ്പൂര്‍ എഫ്.സിയെ (2-1) പരാജയപ്പെടുത്തിയത്.

മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ വിരുന്നെത്തിയ ഫെഡറേഷന്‍ കപ്പിനെ ആവേശത്തോടെയാണ് മലപ്പുറം വരവേറ്റത്. 30,000ത്തോളം പേര്‍ സ്‌റ്റേഡിയിത്തിലേക്ക് ഒഴുകിയെത്തി. അതേസമയം കൊച്ചിയില്‍ ജനം കുറവായിരുന്നു.