മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശുപത്രി വിട്ടു

Posted on: January 14, 2014 6:48 pm | Last updated: January 15, 2014 at 1:29 am

oommen chandyകോട്ടയം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആന്‍ജിയോഗ്രാമിന് വിധേയനാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശുപത്രി വിട്ടു. തുടര്‍ന്ന് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് പോയി. നാളെ ക്ലിഫ് ഹൗസില്‍ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കും. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മൂന്ന് ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.