രാഹുല്‍ ഗാന്ധിയുടെ നടപടി വെളിവില്ലായ്മ: പിണറായി

Posted on: January 14, 2014 11:18 am | Last updated: January 15, 2014 at 1:29 am

IN25_VSS_PINARAI_14297e

തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനിടെ പോലീസ് ജീപ്പിന് മുകളില്‍ കയറിയ രാഹുല്‍ ഗാന്ധിയുടെ നടപടി വെളിവില്ലായ്മയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഹുലിന്റെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച്ചകളെ ഗൗരവമായി കാണണം. അദ്ദേഹം പോലീസ് ജീപ്പിന് മുകളില്‍ കയറിയത് നിയമവിരുദ്ധമാണ്. ഇങ്ങനെ കോമാളിയായ വ്യക്തിയെയാണോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും പിണറായി ചോദിച്ചു.

ഇന്നലെ യൂത്ത് കോണ്‍ഗ്രസ് യുവകേരള യാത്രയില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന്റെ ഡീസല്‍ തീര്‍ന്നുപോയിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ സുരക്ഷാ വീഴ്ച്ചയായി ആരോപണമുയര്‍ന്നിരുന്നു.