Connect with us

Malappuram

നാടും നഗരവും ഇന്ന് പ്രവാചക സ്മരണയില്‍

Published

|

Last Updated

മലപ്പുറം: ലോകമെങ്ങമുള്ള ഇസ്‌ലാം മത വിശ്വാസികള്‍ ഇന്ന് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്‍മദിനമാഘോഷിക്കുന്നു.
1488-ാം ജന്‍മ ദിനമാണ് ഏറെ ആഹ്ലാദത്തോടെ നാടെങ്ങും ആഘോഷിക്കുന്നത്. ലോകാനുഗ്രഹിയായി പിറവിയെടുത്ത ഈ ദിനം വിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്.
ഹിജ്‌റ കലണ്ടറിലെ റബീഉല്‍ അവ്വല്‍ മാസം 2ന് തിങ്കളാഴ്ച സുബ്ഹിയോടടുത്ത സമയത്തായിരുന്നു പ്രവാചകന്‍ മക്കയില്‍ ജന്‍മം കൊണ്ടത് ദിവസങ്ങള്‍ക്ക് മുമ്പെ മുസ്ലിം മത വിശ്വാസികള്‍ ഈ ദിനത്തെ സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. പള്ളികളും മദ്രസകളും അലങ്കരിക്കുകയും ദീപാലങ്കൃതമാക്കുകയും ചെയ്തിട്ടുണ്ട്. നബിയുടെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തുന്ന ഈ മാസത്തില്‍ അന്തരീക്ഷം ്പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ മുഖരിതമാകും.
വിദ്യാര്‍ഥികളുടെയും പൊതു ജനങ്ങളുടെയും നേതൃത്വത്തില്‍ മീലാദ് റാലികളും മദ്രസകളിലും പള്ളികളിലും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ മീലാദ് സമ്മേളനങ്ങളും വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പ്രവാചക പിറവി സുബ്ഹിയുടെ സമയത്തായതിനാല്‍ ഇന്ന് എല്ലാ പള്ളികളിലും പുലര്‍ച്ചെ പ്രത്യേക മൗലിദ് പാരായണവും പ്രാര്‍ഥനയും ഭക്ഷണ വിതരണവും നടക്കും. പ്രവാചക ജീവിതം വരച്ചുകാട്ടുന്ന പ്രസംഗങ്ങളും പ്രവാചക സ്‌നേഹത്തിന്റെ തീക്ഷണത വെളിവാക്കുന്ന ബുര്‍ദ പാരായണവും പ്രകീര്‍ത്തന ഗാനങ്ങളും മറ്റ് ആസ്വാദന വേദികളുമെല്ലാം നബിദിനത്തെ ശ്രദ്ധേയമാക്കും. നബിദിന റാലികളില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ദഫ് മുട്ട്, സ്‌കൗട്ട് എന്നിവ മാറ്റ് കൂട്ടും.
സന്തോഷം പ്രകടിപ്പിച്ച് എല്ലായിടങ്ങളിലും മധുര വിതരണവും നടക്കും. വീടുകളിലും മലിദ് പാരായണങ്ങളും ഭക്ഷണ വിതരണവും നടത്തി കുടുംബാംഗങ്ങളെ കൂടി ഇതില്‍ പങ്കാളികളാക്കും. ഇത്തരത്തിലുള്ള രിപാടികള്‍ ഈമാസം അവസാനം വരെ നീളും.