കല്ല്യാശേരിയില്‍ പാചക വാതക ടാങ്കറിന് തീപ്പിടിച്ചു; പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു

Posted on: January 14, 2014 7:47 am | Last updated: January 15, 2014 at 11:01 am

kannur tanker

കണ്ണൂര്‍: കണ്ണൂര്‍ കല്ല്യാശേരിയില്‍ പാചക വാതക ടാങ്കറിന് തീപ്പിടിച്ചു. മറ്റൊരു വാഹനവുമായി കൂട്ടിയിച്ച് മറിഞ്ഞതിനെ തുടര്‍ന്നാണ് തീപ്പിടിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. തീയണക്കല്‍ അപ്രായോഗികമായതിനാല്‍ ടാങ്കര്‍ തണുപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് അഗ്നിശമന സേന നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രദശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ലോറി ഡ്രൈവര്‍ ഹൃദയരാജിനും ക്ലീനര്‍ സെബാസ്റ്റ്യനും പരിക്കേറ്റിട്ടുണ്ട്. മറ്റൊരു വാഹനം തെറ്റായദിശയില്‍ എതിര്‍ഭാഗത്ത് നിന്ന് വന്നതാണ് അപകടകാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു.

തളിപ്പറമ്പില്‍ നിന്നും കല്ല്യാശേരി ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍ പെട്ടത്. അപകടമുണ്ടായ ഉടനെ െ്രെഡവറും ക്ലീനറും ചേര്‍ന്ന് അടുത്തുള്ള വീടുകളില്‍ ചെന്ന് വിവരമറിയിച്ച് ജനങ്ങളെ ഒഴിപ്പിക്കുകയായിരുന്നു.

കൂടുതല്‍ അപകടമുണ്ടാവാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി കെ പി മോഹനന്‍ സ്ഥലം സന്ദര്‍ശിച്ചു.