Connect with us

Wayanad

ബദ്‌റുല്‍ഹുദയില്‍ ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറന്‍സ്: 17ന് കാന്തപുരത്തിന്റെ മദ്ഹുര്‍റസൂല്‍ പ്രഭാഷണം

Published

|

Last Updated

കല്‍പറ്റ: ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറന്‍സും ബുര്‍ദമജ്‌ലിസും ഈ മാസം 16,17 തീയതികളില്‍ പനമരം ബദ്‌റുല്‍ ഹുദയില്‍ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 16ന് വൈകിട്ട് മൂന്ന് മണിക്ക് സ്വാഗതം സംഘം ചെയര്‍മാന്‍ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ മദീനാ റൗളാശരീഫില്‍ നിന്നും എത്തിച്ച പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. തുടര്‍ന്ന് ബദ്‌റുല്‍ ഹുദ വിദ്യാര്‍ഥികളുടെ വിവിധ കലാസാഹിത്യപരിപാടികള്‍, മൗലിദ് പാരായണം, ദിക്‌റ് ഹല്‍ഖ എന്നിവ നടക്കും. വൈകിട്ട് ഏഴിന് ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാരുടെ പ്രഭാഷണം, വിവിധ ദഫ് സംഘങ്ങളുടെ പരിപാടികള്‍ എന്നിവ നടക്കും.
17ന് വെള്ളിയാഴ്ച നാലിന് സുന്നീ ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടക്കും. കട്ടിപ്പാറ കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ ഉസ്താദ് പ്രാര്‍ഥന നടത്തും. തിരഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്കുള്ള സഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് നിര്‍വഹിക്കും. മദ്‌റസാ പൊതുപരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയവര്‍ക്കുള്ള പാറന്നൂര്‍ ഉസ്താദ് സ്മാരക ക്യാഷ് അവാര്‍ഡ് സയ്യിദ് ത്വാഹ തങ്ങള്‍ വിതരണം ചെയ്യും. അധ്യാപകര്‍ക്കുള്ള പ്രോത്സാഹന സമ്മാനം സയ്യിദ് ജിഫ്‌രി ശ്രീലങ്ക നല്‍കും. അനാഥ പെണ്‍കുട്ടികളുടെ നികാഹിന് ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദ് നേതൃത്വം നല്‍കും. വധൂവരന്മാര്‍ക്കുള്ള പാരതോഷികം സത്താര്‍ ഹാജി തൃശൂര്‍ നല്‍കും. വിശിഷ്ട വ്യക്തികളെ ചടങ്ങില്‍ എം ഐ ഷാനവാസ് എം പി ആദരിക്കും. അബ്ദുസ്സമദ് അമാനി പട്ടുവം നേതൃത്വം നല്‍കുന്ന ബുര്‍ദാ മജ്‌ലിസും മുഈനുദ്ദീന്‍ ബംഗളൂരു നയിക്കുന്ന നഅ്ത് ശരീഫും നടക്കും. ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്‌റാഹീം നിര്‍വഹിക്കും. എ കെ അബൂബക്കര്‍ മൗലവി(ദുബൈ), പാലേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, കൈപാണി അബൂബക്കര്‍ ഫൈസി,യുകെ എം അഷ്‌റഫ് സഖാഫി കാമിലി, ഉമര്‍ സഖാഫി കല്ലിയോട്,കെ എസ് മുഹമ്മദ് സഖാഫി, എസ് ശറഫുദ്ദീന്‍ അഞ്ചാംപീടിക, എം വി ഹംസ ഫൈസി, ബശീര്‍ സഅദി നെടുങ്കരണ, സിദ്ദീഖ് മദനി, മമ്മൂട്ടി മദനി, പി ഉസ്മാന്‍ മൗലവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാട്ടി ഗഫൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്മത്ത് എന്നിവര്‍ സംബന്ധിക്കും. സമാപന പ്രാര്‍ഥനക്ക് സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ഹാദി(മംഗലാപുരം) നേതൃത്വം നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പി ഉസ്മാന്‍ മൗലവി, കെ കെ മുഹമ്മദലി ഫൈസി, വരിയില്‍ മുഹമ്മദ്, ഇബ്‌റാഹീം സഖാഫി, അബ്ദുല്‍ ഗഫൂര്‍ സഖാഫി കുന്നളം എന്നിവര്‍ സംബന്ധിച്ചു.

Latest