Connect with us

Palakkad

സംസ്ഥാന സ്‌കൂള്‍ കലോത്സവം വിളിപ്പാടകലെ; നഗരത്തിന്റെ മുഖം മിനുക്കല്‍ എങ്ങുമെത്തിയില്ല

Published

|

Last Updated

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം വിളിപ്പാടകലെയെത്തിയിട്ടും നഗരത്തിന് പറയാനുള്ളത് പരാധീനതകള്‍ മാത്രം. കലോത്സവത്തിന് മുന്നോടിയായി നഗരവീഥികള്‍ മോടിപ്പിടിപ്പിക്കുമെന്നാണ് നഗരസഭപറഞ്ഞിരുന്നത്. എന്നാല്‍, കുറഞ്ഞ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പൊളിച്ചിട്ട നടപ്പാതപോലും നന്നാക്കിയിട്ടില്ല. ജി ബി റോഡിലെ പൊളിച്ചിട്ട നടപ്പാത കലാമാമാങ്കത്തിനെത്തുന്നവര്‍ക്ക് ഏറെ ദുരിതമാകുമെന്നുറപ്പാണ്. നോക്കുകുത്തികളായ സിഗ്നല്‍ സംവിധാനം ഗതാഗതക്കുരുക്കും സൃഷ്ടിക്കും.
പ്രധാന കവലകളില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഇ ടോയ്‌ലറ്റുകളും യുദ്ധാകാലാടിസ്ഥാനത്തില്‍ നിര്‍മിക്കുമെന്ന നഗരസയുടെ വാഗ്ദാനവും നടപ്പിലായിട്ടില്ല. നാല് ബസ് സ്റ്റാന്റുകളില്‍ നിലവില്‍ രാത്രിഎട്ട് കഴിഞ്ഞാല്‍ ബസ് സര്‍വീസില്ല. ഇതിന് ശേഷം പ്രത്യേക സര്‍വീസുകള്‍ അനുവദിക്കുന്നത് യാത്രക്കാര്‍ക്ക് സൗകര്യമായിരിക്കും.
തിരക്കേറിയ കവലകളായ സുല്‍ത്താന്‍പേട്ട, ശകുന്തള ജംഗ്ഷന്‍, കല്‍മണ്ഡപം, മിഷന്‍ സ്‌കൂള്‍ ജംഗ്ഷന്‍ എന്നിവിടങ്ങളെ ഫ്രീ ട്രാഫിക് സോണാക്കി മാറ്റിയാല്‍ യാത്രസുഗമാക്കാനും കഴിയും. പ്രധാന വേദികള്‍ക്കും ബസ് സ്റ്റാന്റുകള്‍ക്കും സമീപത്തെ സ്വകാര്യ ബാറുകളുടെയും മദ്യശാലകളുടെയും പ്രവര്‍ത്തനം ഏകീകരിക്കുകയും പരിസരത്ത് കൂടുതല്‍ പോലീസുകാരുടെ സേവനം മൂലം മദ്യപരുടെ ശല്യത്തിന് അറുതി വരുത്തുകയും ചെയ്യാം. സുല്‍ത്താന്‍പേട്ട, എസ് ബി ഐ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ സിഗ്നല്‍ സംവിധാനം പത്ത് മണിവരെയാക്കണം. വേദികള്‍ക്ക് സമീപമുള്ള ഹോട്ടല്‍, ബേക്കറി, ചായക്കട, കാന്റീനുകള്‍ ശുചിത്വം ഉറപ്പ് വരുത്തുകയും ഭക്ഷണസാധനങ്ങളുടെ അമിതവില ഏകീകരിക്കുകയും ചെയ്താല്‍ കലേത്സവത്തിനെത്തുന്നവര്‍ക്ക് ഉപകാരപ്രദമാകും.
ടൗണ്‍, ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ കലോത്സവവേദിയിലെത്താനുള്ള സര്‍വീസ് വാഹനങ്ങള്‍ ഏര്‍പ്പെടുത്തുകയോ സഹായത്തിനായി പ്രത്യേക കലോത്സവ ഹെല്‍പ്പ് ഡസ്‌ക്കുകള്‍ തുടങ്ങുകയും വേണം. മത്സരാര്‍ഥികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പോലീസുകാരുടെ മുഴുവന്‍ സമയം സേവനം ഉറപ്പ് വരുത്തണം.
കലോത്സവത്തിനെത്തുന്നവര്‍ക്ക് സുഗമമായ യാത്രയും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിന് ജില്ലാ “രണകൂടവും പോലീസ് മേധാവികളും മേല്‍പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

 

Latest