ടി പി വെള്ളലശേരിയെ സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു

Posted on: January 13, 2014 11:27 pm | Last updated: January 13, 2014 at 11:27 pm

KKD TP VELLILA SHERY ANUMARANAM KANTHAPURAM SAMSARIKKUNNUകോഴിക്കോട്: വിട പറഞ്ഞ സിറാജ് ലീഡര്‍ റൈറ്ററും എഴുത്തുകാരനുമായ ടി പി അബ്ദുല്‍ അസീസ് സഖാഫി (ടി പി വെള്ളലശ്ശേരി)യെ സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. നടക്കാവ് സിറാജ് അങ്കണത്തില്‍ നടന്ന അനുസ്മരണ ചടങ്ങ് തൗഫീഖ് പബ്ലിക്കേഷന്‍ ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തന രംഗത്ത് അദ്ദേഹത്തിന്റെ മികവാണ് ഇനി സ്മരിക്കപ്പെടുകയെന്നും സിറാജിന്റെ വളര്‍ച്ചയില്‍ വലിയ സംഭാവന നല്‍കിയ വ്യക്തിയാണ് ടി പി വെള്ളലശേരിയെന്നും അദ്ദേഹം അനുസ്മരിച്ചു.
പി ആര്‍ ഒ എന്‍ പി ഉമ്മര്‍ ഹാജി അധ്യക്ഷത വഹിച്ചു. എഡിറ്റര്‍ ഇന്‍ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മാനേജിംഗ് ഡയറക്ടര്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ലത്തീഫ് ഫൈസി, മുസ്തഫ പി എറയ്ക്കല്‍, പി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, ശരീഫ് പാലോളി, മൂസ സഖാഫി, ശഫീഖ് കാന്തപുരം, സയ്യിദലി ശിഹാബ്, ടി കെ മുഹമ്മദ് സംസാരിച്ചു. ടി കെ സി മുഹമ്മദ് സ്വാഗതവും ഉമര്‍ മായനാട് നന്ദിയും പറഞ്ഞു.