പറവൂര്‍ പീഡനക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

Posted on: January 13, 2014 11:19 pm | Last updated: January 13, 2014 at 11:19 pm

hanging

കൊച്ചി: പറവൂര്‍, മട്ടന്നൂര്‍ പെണ്‍വാണിഭക്കേസുകളിലെ പ്രതി പാതാളം ബീരാന്‍ (63) എന്നറിയപ്പെടുന്ന ബീരാനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏലൂരിലെ വീട്ടിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏലൂരിലെ വീട്ടില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഇയാള്‍ ബന്ധുക്കളാരും വീട്ടിലില്ലാത്ത സമയത്താണ് ആത്മഹത്യ ചെയ്തത്.

പറവൂര്‍ പെണ്‍വാണിഭകേസില്‍ 10 വര്‍ഷത്തെ തടവിന് പറവൂര്‍ കോടതി ഇയാളെ ശിക്ഷിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയ ശേഷം ഇയാള്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു.