രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ച്ച

Posted on: January 13, 2014 9:43 pm | Last updated: January 13, 2014 at 10:00 pm

rahul

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് പദയാത്രയില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ച്ച. ചങ്ങനാശേരിയില്‍ നിന്ന് ആലപ്പുഴയിലേക്ക് വരുന്ന വഴിയില്‍ രാഹുല്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡീസല്‍ തീര്‍ന്നുപോവുകയായിരുന്നു. വാഹനത്തില്‍ വേണ്ടത്ര ഡീസലില്ലാത്തത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വാഹനവ്യൂഹം മാങ്കൊമ്പില്‍ നിര്‍ത്തി ഡീസല്‍ അടിക്കുകയായിരുന്നു.

എന്നാല്‍ സുരക്ഷാ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രാഹുലിന്റെ സന്ദര്‍ശനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ ആവേശഭരിതരാക്കി. പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം സുരക്ഷാപ്രശ്‌നങ്ങളുണ്ടാക്കിയതോടെ പിന്നീട് അദ്ദേഹം കാറിന്റെ മുകളിലിരുന്നാണ് ജാഥയില്‍ പങ്കെടുത്തത്.