മലയാളി താരം സഞ്ജു സാംസണ്‍ അണ്ടര്‍ -19 ലോകകപ്പ് ടീമില്‍

Posted on: January 13, 2014 7:20 pm | Last updated: January 13, 2014 at 7:20 pm

sanju samsonമുംബൈ: അണ്ടര്‍ 19 ലോകകപ്പ് ടീമിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിജയ് സോള്‍ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടംനേടി.

ഫെബ്രുവരി 14നാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ദുബൈയില്‍ ഫെബ്രുവരി 15ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.

ഹെര്‍വാദ്കര്‍, ബെയ്ന്‍സ്, ഭുയി, അയ്യര്‍, സര്‍ഫരാസ്, ദീപക്, കുല്‍ദീപ്, ഗാനി, കാലിയ, മിലിന്‍ഡ്, അവേഷ്, മോനു, അതിത് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.