എറണാകുളത്തെ വി എസ് പക്ഷ നേതാക്കള്‍ക്കെതിരെ നടപടി

Posted on: January 13, 2014 7:14 pm | Last updated: January 15, 2014 at 1:29 am

cpmഎറണാകുളം: എറണാകുളത്തെ വി എസ് പക്ഷ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പറവൂര്‍ ഏരിയാ സെക്രട്ടറി എന്‍ എ അലിയെ സ്ഥാനത്ത് നീക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഉദയംപേരൂര്‍ ഏരിയാ സെക്രട്ടറി രഘുവരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും സെക്രട്ടറിയേറ്റില്‍ തീരുമാനമായി.

ഇവര്‍ രണ്ടുപേരും പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാലാണ് നടപടിയെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. അലിയും രഘുവരനും വി എസ് പക്ഷത്തിന് അനുകൂലമായി നിലപാടെടുക്കാറുള്ള നേതാക്കളാണ്.