അറുപത് വര്‍ഷമായി, ഈ മനുഷ്യന്‍ കുളിച്ചിട്ട്!

Posted on: January 13, 2014 7:01 pm | Last updated: February 18, 2014 at 8:46 pm

kulikkatha manushyan

ടെഹ്‌റാന്‍: കുളിക്കാതെ ഒരു മനുഷ്യന് എത്രകാലം ജീവിക്കാന്‍ കഴിയും? പലര്‍ക്കും പല ഉത്തരമായിരിക്കും. എന്നാല്‍ ഇറാന്‍കാരനായ അബു ഹാദ്ജിയോടാണ് ഈ ചോദ്യമെങ്കില്‍ അദ്ദേഹം പറയും 60 വര്‍ഷമെന്ന്. അതിശയിക്കേണ്ട 80 വയസ്സുകാരനായ അമൂ ഹാദ്ജി കഴിഞ്ഞ അറുപത് വര്‍ഷമായി കുളിച്ചിട്ടില്ല.

ഇറാനിലെ ഫാര്‍സ് പ്രവിശ്യയിലെ ദേസ്ഗ ഗ്രാമത്തിലാണ് അമൂ ഹാദ്ജി ജീവിക്കുന്നത്. എന്താണ് കുളിക്കാതിരിക്കാന്‍ കാരണം എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ലളിതമായ ജീവിതമാണ് തന്റെ ലക്ഷ്യമെന്ന് ഇദ്ദേഹം പറയുമെന്ന് ഗ്രാമവാസികള്‍ പറയുന്നു. ആകെ ഇയാള്‍ക്കുള്ള സമ്പാദ്യം ഒരു പൈപ്പാണ് അതില്‍ പുകയ്ക്കുകയാണ് ഏക വിനോദം.

amu hadji

അമൂ ഹാദ്ജിയുടെ ചിത്രങ്ങളും അറേബ്യന്‍ സൈറ്റായ റെഡിറ്റാണ് ആദ്യം പുറത്തുവിട്ടത്. നാട്ടുകാര്‍ക്ക് ശല്യമുണ്ടാക്കാതെ കഴിയുന്ന ഹാദ്ജിയുടെ ചിത്രങ്ങള്‍ കണ്ടാല്‍ ഇതിനകം സൈബര്‍ മേഖലയില്‍ വൈറലായി മാറികഴിഞ്ഞു. അഴുക്ക് നിറഞ്ഞ മുഖത്ത് കണ്ണുകള്‍ നേരെ കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇയാളിപ്പോള്‍.