എം ജി രജിസ്ട്രാര്‍ എം ആര്‍ ഉണ്ണിയെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി

Posted on: January 13, 2014 6:28 pm | Last updated: January 14, 2014 at 12:37 am

kerala high court picturesകോട്ടയം: സസ്‌പെന്‍ഷനിലായ എം ജി സര്‍വകലാശാല രജിസ്ട്രാര്‍ എം ആര്‍ ഉണ്ണിയെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും അനുകൂല വിധി രജിസ്ട്രാര്‍ക്ക് ഉണ്ടായിരിക്കെ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത് നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണെന്ന് ജസ്റ്റിസ് സി ടി രാംകുമാര്‍ നിരീക്ഷിച്ചു.

എം ജി സര്‍വകലാശാല വി സിക്കെതിരെയുള്ള ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീംകോടതി ശരിവെച്ച സാഹചര്യത്തില്‍ രജിസ്ട്രാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ ഗൗരവതരമായ വീഴ്ച്ചയാണെന്നും കോടതി പറഞ്ഞു.