Connect with us

National

ആധാറിനെ പിന്തുണച്ച സത്യവാങ്മൂലത്തില്‍ നിന്ന് കേരളം പിന്‍മാറി

Published

|

Last Updated

തിരുവനന്തപുരം: ആധാര്‍ കാര്‍ഡിനെ പിന്തുണച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേരളം പിന്‍മാറി. സത്യവാങ്മൂലത്തിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്ന പശ്ചാതലത്തിലാണ് കേരളത്തിന്റെ നടപടി. സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടെന്ന് അഭിഭാഷകനോട് അഡ്വക്കറ്റ് ജനറല്‍ നിര്‍ദേശിച്ചു.

ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വന്ന പശ്ചാതലത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ ആരായാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് മറുപടിയായാണ് ആധാറിനെ അനുകൂലിച്ച് സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍ പദ്ധതികള്‍ അര്‍ഹര്‍ക്ക് ഫലപ്രദമായി എത്തിക്കാന്‍ ആധാര്‍ കാര്‍ഡ് സഹായകമാകുമെന്ന സത്യവാങ്മൂലം നല്‍കാനാണ് കേരളം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ മന്ത്രിസഭക്ക് അകത്ത് നിന്ന്‌പോലും എതിര്‍പ്പുണ്ടായി. ഇതോടെ സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുകയായിരുന്നു.

Latest