ചക്കിട്ടപ്പാറ: എളമരം കരീമിന്റെ ബിനാമി ഭൂമി വാങ്ങിയതായി മൊഴി

Posted on: January 13, 2014 12:13 pm | Last updated: January 14, 2014 at 12:36 am

ELAMARAM KAREEMകോഴിക്കോട്: ചക്കിട്ടപ്പാറയിലെ വിവാദമായ ഖനനാനുമതി നല്‍കിയ പ്രദേശത്ത് മുന്‍ മന്ത്രി എളമരം കരീം എം എല്‍ എ ബിനാമിയെ ഉപയോഗിച്ച് ഭൂമി വാങ്ങിയതായി മൊഴി. കരീമിനൊപ്പം ആരോപണത്തില്‍പ്പെട്ട ബന്ധു നൗഷാദിന്റെ ഡ്രൈവര്‍ സുബൈറാണ് വിജിലന്‍സിന് മൊഴി നല്‍കിയത്. ചക്കിട്ടപ്പാറ ഖനനാനുതിക്കായി നൗഷാദ് കോഴ വാങ്ങിയതായി സുബൈര്‍ നേരത്തെ ആരോപിച്ചിരുന്നു. താനാണ് അഞ്ച് കോടി രൂപ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നിന്നും വീട്ടിലെത്തിച്ചത് എന്നും സുബൈര്‍ പറഞ്ഞിരുന്നു.

കോഴയായി ലഭിച്ച പണം ഭൂമി വാങ്ങാനായി ഉപയോഗിച്ചു. ഇക്കാര്യം ബേങ്ക് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാവുമെന്നും സുബൈര്‍ മൊഴിയില്‍ പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ കരീമും നൗഷാദും നിഷേധിച്ചിരുന്നു. സുബൈറിനെ നേരിട്ട് അറിയില്ലെന്നും അയാള്‍ കോണ്‍ഗ്രസുകാരനായിരുന്നു എന്നും കരീം തന്റെ വിശദീകരണത്തില്‍ പറഞ്ഞിരുന്നു. സി പി എം പ്ലീനത്തിന്റെ ഇടയിലായിരുന്നു തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് കരീം പത്രസമ്മേളനം വിളിച്ച് മറുപടി പറഞ്ഞത്.